Hot Posts

6/recent/ticker-posts

"രക്തം" ടൈറ്റിൽ ലോഞ്ച് ചെയ്തു



"രക്തം" എന്ന ഷോർട്ട് ഫിലിമിന്റെ ടൈറ്റിൽ ലോഞ്ച് എംഎൽഎ അൻസലൻ, എംഎൽഎ വിൻസന്റ് പ്രശസ്ത സിനിമാതാരം കൃഷ്ണകുമാർ എന്നിവർ നിർവഹിച്ചു. സ്ത്രീകളും കുട്ടികളും സമൂഹത്തിൽ നേരിടുന്ന  പ്രതിസന്ധികളും, ജോലിസ്ഥലങ്ങളിലും യാത്രകളിലും സ്ത്രീകൾക്ക് നേരെ ഉണ്ടാകുന്ന അതിക്രമങ്ങളും മയക്ക്  മരുന്നിന്  അടിമയായി ഇന്നത്തെ യുവ തലമുറ സ്വയം  നശിക്കുന്നതുമാണ് ചിത്രത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.



മെട്രോ കമ്മ്യൂണിക്കേഷൻസിന്റെ ബാനറിൽ സുദർശനൻ രചനയും സംവിധാനവും നിർവഹിച്ച ഹ്രസ്വ ചിത്രമാണ് "രക്തം". പച്ചകുതിര വ്ലോഗ്സുമായി സഹകരിച്ച് കെ എം ഇസ്മായിൽ നിർമ്മിച്ച ചിത്രത്തിന്റെ ക്യാമറ, എഡിറ്റിംഗ്, ചീഫ് അസോസിയേഷൻ, പോസ്റ്റർ ഡിസൈനിങ് എന്നിവ നിർവഹിച്ചത് ശരൺ ഇൻഡോ കേര. ബാക്ക്ഗ്രൗണ്ട് മ്യൂസിക് ബാലു ബി എം സ്റ്റുഡിയോ, ക്യാമറ അസോസിയേറ്റ് അജയ് കൃഷ്ണൻ, പ്രൊഡക്ഷൻ മാനേജർ അജിത്, സന്തോഷ്‌ ശ്രീധർ, അസോസിയേറ്റ് ഡയറക്ടർ അനീഷ് കുമാർ, സാഗർ ഭാരതീയം, പ്രൊഡക്ഷൻ കൺട്രോളർ  ഫോക്ക്, മേക്കപ്പ് സൈമൺ, ഡിജിറ്റൽ മാർക്കറ്റിംഗ് ടൈറ്റിൽ ഡിസൈൻ ടെർസോക്കോ ഫിലംസ്. 


ഉദയൻ കൊക്കോട്, ദിലീപ് സ്വദേശി, അരുണ, സന്തോഷ് ശിവദാസ്, ഫോക്ക്, ആദിത്യൻ, സിനി മോൾ, അവന്തിക പാർവതി, മൂസിനാ, സുജാ സൈമൺ, പുഷ്പ, സ്മിനേഷ്, എന്നിവരാണ് ചിത്രത്തിൽ അഭിനയിക്കുന്നത്. ഇന്നത്തെ ദൈനംദിന ജീവിതത്തിൽ സ്ത്രീകളും കുട്ടികളും അഭിമുഖീകരിച്ചുകൊണ്ടിരിക്കുന്ന സാമൂഹിക പ്രേശ്നങ്ങളാണ് ഈ ചിത്രത്തിൽ ആവിഷ്കരിച്ചിരിക്കുന്നത്.
Reactions

MORE STORIES

മീനച്ചിലാറ്റില്‍ രണ്ട് കുട്ടികളെ കാണാതായതായി വിവരം
INTUC മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ തീക്കോയിൽ മെയ് ദിന റാലിയും പൊതുയോഗവും നടന്നു
മീനച്ചിലാറ്റിൽ കാണാതായ അമലിന്റെ മൃതദേഹം കണ്ടെത്തി
പോളിയോ ബാധിച്ച്‌ അരയ്ക്ക് താഴേയ്ക്ക് തളർന്ന 40 വയസുകാരൻ വേമ്പനാട്ടുകായൽ നീന്തി കീഴടക്കി
വിഴിഞ്ഞം തുറമുഖം പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിച്ചു
പാലായിൽ ഉത്സവ മേളം തീർത്ത്‌ ഷിബുസ് മ്യൂസിക് ഇൻസ്ട്രമെൻറ്സ് ഷോപ്പിന്റെ ഉദ്‌ഘാടനം
മനക്കുന്ന് വടയാർ ക്ഷേത്രത്തിലെ ഈ വർഷത്തെ തിരുഉത്സവം മെയ് 7 മുതൽ 11 വരെ
മീനച്ചിലാറ്റില്‍ കാണാതായ ഒരാളുടെ മൃതദേഹം കണ്ടെത്തി
മീനച്ചിലാറ്റില്‍ കാണാതായ യുവാക്കള്‍ക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുന്നു; കളരിയാമാക്കൽ ചെക്ക് ഡാം തുറക്കും
മാതാപിതാക്കളുടെ പാദപൂജ ചെയ്ത് കുട്ടികള്‍