Hot Posts

6/recent/ticker-posts

സ്വകാര്യ ബസ് വീട്ടമ്മയുടെ കാലിൽക്കൂടി കയറിയിറങ്ങി.



മുണ്ടക്കയം ചോറ്റിയിൽ സ്വകാര്യ ബസ് വീട്ടമ്മയുടെ കാലിൽക്കൂടി കയറിയിറങ്ങി.ഗുരുതരാവസ്ഥയിലായ ഇവരെ ആശുപത്രിയിലേയ്ക്ക് കൊണ്ടു പോകും വഴി ഓട്ടോ മറിഞ്ഞ് മറ്റ് രണ്ട് പേർക്ക് കൂടി പരിക്ക്.ഒരാളുടെ കൈവിരലറ്റു.



രാവിലെ ഒൻപത് മണിയോടെയായിരുന്നു അപകടം. സ്വകാര്യ ബസിൽ കയറാൻ ശ്രമിക്കുന്നതിനിടെ ചിറ്റടിവയലി പറമ്പിൽ ലില്ലിക്കുട്ടിയുടെ കാലിൽ കൂടി ബസ് കയറിയിറങ്ങുകയായിരുന്നു.തുടർന്ന് ആശുപത്രിയിലേയ്ക്ക് കൊണ്ടു പോകും ഇവർ സഞ്ചരിച്ചിരുന്ന  ഓട്ടോയും പാറത്തോടിന് സമീപം വച്ച് മറിഞ്ഞു.


ഈ അപകടത്തിൽ ബസ് കണ്ടക്ടർ കോരുത്തോട് എലവുംപാറയിൽ എബിൻ, ബസ് യാത്രക്കാരൻ കോരുത്തോട് മടുക്ക സ്വദേശി വിജയൻ എന്നിവർക്കും പരുക്കേല്ക്കുകയായിരുന്നു. അപകടത്തിൽ വിജയൻ്റെ ഇടതു കൈപ്പത്തിയിലെ തള്ളവിരലറ്റു. 
പരുക്കേറ്റവരിൽ ലില്ലിക്കുട്ടിയെ പാലായിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഇവരുടെ നില ഗുരുതരമാണ്. മറ്റ് രണ്ട് പേർ കാഞ്ഞിരപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
Reactions

MORE STORIES

മീനച്ചിലാറ്റില്‍ രണ്ട് കുട്ടികളെ കാണാതായതായി വിവരം
INTUC മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ തീക്കോയിൽ മെയ് ദിന റാലിയും പൊതുയോഗവും നടന്നു
മീനച്ചിലാറ്റിൽ കാണാതായ അമലിന്റെ മൃതദേഹം കണ്ടെത്തി
പോളിയോ ബാധിച്ച്‌ അരയ്ക്ക് താഴേയ്ക്ക് തളർന്ന 40 വയസുകാരൻ വേമ്പനാട്ടുകായൽ നീന്തി കീഴടക്കി
വിഴിഞ്ഞം തുറമുഖം പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിച്ചു
പാലായിൽ ഉത്സവ മേളം തീർത്ത്‌ ഷിബുസ് മ്യൂസിക് ഇൻസ്ട്രമെൻറ്സ് ഷോപ്പിന്റെ ഉദ്‌ഘാടനം
മനക്കുന്ന് വടയാർ ക്ഷേത്രത്തിലെ ഈ വർഷത്തെ തിരുഉത്സവം മെയ് 7 മുതൽ 11 വരെ
മീനച്ചിലാറ്റില്‍ കാണാതായ ഒരാളുടെ മൃതദേഹം കണ്ടെത്തി
മീനച്ചിലാറ്റില്‍ കാണാതായ യുവാക്കള്‍ക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുന്നു; കളരിയാമാക്കൽ ചെക്ക് ഡാം തുറക്കും
മാതാപിതാക്കളുടെ പാദപൂജ ചെയ്ത് കുട്ടികള്‍