Hot Posts

6/recent/ticker-posts

പ്രവിത്താനത്ത് ബൈക്കും കാറും കൂട്ടിയിടിച്ച് അപകടം 6 പേർക്ക് പരിക്കേറ്റു


പാലാ തൊടുപുഴ ഹൈവേയിൽ പ്രവിത്താനത്ത് ബൈക്കും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 6 പേർക്ക് പരിക്കേറ്റു. ബൈക്ക് യാത്രികനായ പൂഞ്ഞാർ സ്വദേശി ജോർജ്ജ് സണ്ണി (22) , കാറിലുണ്ടായിരുന്ന പാലക്കാട് സ്വദേശികളായ മാത്യു സെബാസ്റ്റ്യൻ (57) , അന്നമ്മ തോമസ് (56) , ഫിലോമിന എം എം (57) , മലപ്പുറം സ്വദേശിനി ജിൻസി സുനിൽ (38) എന്നിവർക്കും കാൽനട യാത്രികരായ ഐശ്വര്യ, അമൃത എന്നിവർക്കുമാണ് പരിക്കേറ്റത്.



തൊടുപുഴ ഭാ​ഗത്തുനിന്നും എത്തിയ കാറും പാലാ ഭാ​ഗത്തുനിന്നും എത്തിയ ബൈക്കും തമ്മിലാണ് കൂട്ടിയിടിച്ചത്. മണിമലയിൽ നടക്കുന്ന വിവാഹ ചടങ്ങിൽ പങ്കെടുക്കാൻ പോകുകയായിരുന്നു കാറിലുണ്ടായിരുന്നവർ. പരിക്കേറ്റവരെ പ്രവിത്താനം എം കെ എം ആശുപത്രിയിൽ പ്രവേശിപ്പിച്ചു.


Reactions

MORE STORIES

പാലാ രൂപതാ കുടുംബ കൂട്ടായ്മയുടെ 'ജീവമന്ന ' വചന പഠന പരമ്പര ഉദ്ഘാടനം ചെയ്തു
വലവൂർ ഗവൺമെന്റ് യുപി സ്കൂളിൽ പ്രഭാതഭക്ഷണ വിതരണ ഉദ്ഘാടനം നടന്നു
'കൃഷിയിടം മുതൽ കർഷകർക്കൊപ്പം' സമഗ്ര പദ്ധതി നടപ്പിലാക്കും: മാർ ജോസഫ് കല്ലറങ്ങാട്ട്
നേത്ര പരിശോധനാ ക്യാമ്പ് നാളെ പാലായിൽ
പാലായിൽ വാഹനാപകടത്തിൽ രണ്ട് സ്ത്രീകൾക്ക് ദാരുണാന്ത്യം
ദുർഗ് സംഭവം: ആസൂത്രിതം, കള്ളക്കേസ് പിൻവലിക്കണം, കുറ്റവാളികളെ തുറുങ്കിലടയ്ക്കണം: ഡാൻ്റീസ് കൂനാനിക്കൽ
വോട്ടർപട്ടിക: ഓഗസ്റ്റ് 12 വരെ പേരു ചേർക്കാം
പാലാ രൂപത പ്ലാറ്റിനം ജൂബിലി സ്‌മാരക പാലാ സാൻതോം ഫുഡ് ഫാക്ടറി ഉദ്ഘാടനം ജൂലൈ 14 ന്
എന്താണ് തിമിംഗല ഛര്‍ദ്ദി..എന്തിന് ഉപയോ​ഗിക്കുന്നു
മുന്നണിമാറ്റ വാര്‍ത്തകളെ തള്ളി കേരള കോണ്‍ഗ്രസ് (എം); നിലപാട് മാറുമെന്ന പ്രതീക്ഷയില്‍ ആരെങ്കിലും വെള്ളം തിളപ്പിക്കുന്നുണ്ടെങ്കില്‍, അത് വാങ്ങി വയ്ക്കുന്നതാണ് ഉചിതം എന്ന് ജോസ്.കെ.മാണി