Hot Posts

6/recent/ticker-posts

ഐങ്കൊമ്പിൽ കാർ വീട്ടിലേക്ക് ഇടിച്ചു കയറി അപകടം


പാലാ തൊടുപുഴ ഹൈവേയിൽ ഐങ്കൊമ്പിന് സമീപം കാർ വീട്ടിലേക്ക് ഇടിച്ചുകയറി അപകടം. ചോക്കാട്ട് സിബിയുടെ വീട്ടിലേക്കാണ് കാർ ഇടിച്ചു കയറിയത്. മാങ്കുളം സ്വദേശികളായ ഒരു പുരുഷനും രണ്ട് സ്ത്രീകളും അടക്കം മൂന്ന് പേരാണ് കാറിൽ ഉണ്ടായിരുന്നത്. പരിക്കേറ്റവരെ ചേർപ്പുങ്കൽ മാർശ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു.



ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകട കാരണം. തൊടുപുഴ ഭാ​ഗത്തുനിന്നും വന്ന കാർ മറുവശത്തേ ട്രാക്കിലൂടെ ഓടിയ ശേഷം മൂടിയില്ലാത്ത ഓടക്കു മുകളിലൂടെ പറമ്പിലേക്ക് ഇറങ്ങുകയായിരുന്നു. തുടർന്ന് മതിൽ തകർത്താണ്  വീടിന് മുറ്റത്തേക്ക് കടന്നത്. മുറ്റത്തുണ്ടായിരുന്ന ഫെറോ സിമന്റ്കൊണ്ടുള്ള മീൻകുളത്തിന്റെ ഒരു വശം തകർത്ത് മറുവശം കടന്ന് വീടിന്റെ ഭിത്തിയിലിടിച്ചാണ് നിന്നത്. കാറിന് പിൻവശം ടാങ്കിന് മുകളിൽ ഉയർന്ന് നിൽക്കുന്ന നിലയിലാണ്. പോലീസ് സ്ഥലത്തെത്തി.



Reactions