Hot Posts

6/recent/ticker-posts

വൈദികർക്ക് വേണ്ടിയുള്ള നാലാമത് റവ ഫാ തോമസ് നാഗനൂലില്‍ മെമ്മോറിയൽ ഷട്ടിൽ ടൂർണമെൻറ് സമാപിച്ചു



ചേർപ്പുങ്കൽ : ചേർപ്പുങ്കൽ ബി വി എം ഹോളിക്രോസ് കോളേജ് ഇൻഡോർ സ്റ്റേഡിയത്തിൽ വച്ച് നടന്ന വൈദികർക്ക് വേണ്ടിയുള്ള നാലാമത് റവ ഫാ തോമസ് നാഗനൂലില്‍ മെമ്മോറിയൽ ഷട്ടിൽ ടൂർണമെൻറ് സമാപിച്ചു. സീനിയർ,ജൂനിയർ വിഭാഗങ്ങളിലായി,വിവിധ രൂപതകളിൽ നിന്നും,സന്യസ്ത സഭകളിൽ നിന്നുമായി അറുപതിലധികം വൈദികർ പങ്കെടുത്തു. 

ഫെബ്രുവരി മാസം എട്ടാം തീയതി വൈകിട്ട് 6 30 ന് ആരംഭിച്ച മത്സരം പാലാ രൂപതാ സഹായമെത്രാൻ മാർ ജേക്കബ് മുരിക്കൻ പിതാവ് ഉദ്ഘാടനം നിർവഹിച്ചു. ചേർപ്പുങ്കൽ പള്ളി വികാരി ഫാദർ ജോസഫ് പാനംപുഴ അനുഗ്രഹ പ്രഭാഷണവും കോളേജ് പ്രിൻസിപ്പൽ ബേബി സെബാസ്റ്റ്യൻ തോണിക്കുഴി സ്വാഗതവും രാഷ്ട്രദീപിക മാനേജിങ് ഡയറക്ടർ ഫാദർ മാത്യു ചന്ദ്രൻകുന്നേൽ ആശംസകളും, കോളേജ് ബസാർ ഫാ.ജോസഫ് മുണ്ടക്കൽ നന്ദിയും പ്രകാശിപ്പിച്ചു.




രണ്ടുദിവസങ്ങളിലായി 25 ലധികം മത്സരങ്ങൾ നടന്നു.  ഫെബ്രുവരി ഒമ്പതിനാണ് ഫൈനൽ മത്സരം നടന്നത്. 45 വയസിനു മുകളിലുള്ളവരുടെ വിഭാ​ഗത്തിൽ ഒന്നാം സമ്മാനം : 
ഫാ. ഔസേപ്പറമ്പിൽ , ഫാ. ബോബി കരോട്ടുകിഴക്കേൽ എന്നിവരും.  രണ്ടാം സമ്മാനം : ഫാ ജെയിംസ് വെൻമാന്തറ, ഫാ റോബിൻ പട്ടർകാലായിൽ എന്നിവരും നേടി.   

45 വയസിനു താഴെ വിഭാ​ഗത്തിൽ ഒന്നാം സമ്മാനം : ഫാ. മാർട്ടിൻ പന്തിരുവേലിൽ, ഫാ. ജോസഫ് വാടവന എന്നിവരും രണ്ടാം 
സമ്മാനം : ഫാ. ദേവസ്യാച്ചൻ വട്ടപ്പലം , ഫാ. ജോംസി പുരയിടത്തുമാട്ടേൽ എന്നിവരും നേടി.


വിജയികൾക്കുമുള്ള സമ്മാനങ്ങൾ ഫാ . തോമസ് പുരയിടം സമ്മാനിച്ചു. റവ.ഡോ. ജോർജ് അമ്പഴത്തുങ്കൽ, ഫാ സോമി കൂട്ടിയാനി, ശ്രീ ജെയിൻ തെങ്ങുംപള്ളിക്കുന്നേൽ, കോതനല്ലൂർ എന്നിവരാണ് മത്സരത്തിനായുള്ള സമ്മാനങ്ങൾ സ്പോൺസർ ചെയ്തത്. 

കോവിഡ് പ്രോട്ടോക്കോൾ അനുസരിച്ചു നടന്ന മത്സരങ്ങൾക്ക് ചേർപ്പുങ്കൽ കോളേജ് പ്രിൻസിപ്പാൾ റവ. ഡോ. ബേബി സെബാസ്റ്റ്യൻ തോണിക്കുഴിയിൽ , ബർസാർ ഫാ. ജോസഫ് മുണ്ടക്കൽ, ഫാ. ജോസഫ് വിളക്കുന്നേൽ, ജനറൽ കൺവീനർ ഫാ മാത്യു കുരിശിൽമൂട്ടിൽ എന്നിവർ നേതൃത്വം നൽകി.
Reactions

MORE STORIES

മീനച്ചിലാറ്റില്‍ രണ്ട് കുട്ടികളെ കാണാതായതായി വിവരം
INTUC മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ തീക്കോയിൽ മെയ് ദിന റാലിയും പൊതുയോഗവും നടന്നു
മീനച്ചിലാറ്റിൽ കാണാതായ അമലിന്റെ മൃതദേഹം കണ്ടെത്തി
പോളിയോ ബാധിച്ച്‌ അരയ്ക്ക് താഴേയ്ക്ക് തളർന്ന 40 വയസുകാരൻ വേമ്പനാട്ടുകായൽ നീന്തി കീഴടക്കി
വിഴിഞ്ഞം തുറമുഖം പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിച്ചു
പാലായിൽ ഉത്സവ മേളം തീർത്ത്‌ ഷിബുസ് മ്യൂസിക് ഇൻസ്ട്രമെൻറ്സ് ഷോപ്പിന്റെ ഉദ്‌ഘാടനം
മനക്കുന്ന് വടയാർ ക്ഷേത്രത്തിലെ ഈ വർഷത്തെ തിരുഉത്സവം മെയ് 7 മുതൽ 11 വരെ
മീനച്ചിലാറ്റില്‍ കാണാതായ ഒരാളുടെ മൃതദേഹം കണ്ടെത്തി
മീനച്ചിലാറ്റില്‍ കാണാതായ യുവാക്കള്‍ക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുന്നു; കളരിയാമാക്കൽ ചെക്ക് ഡാം തുറക്കും
മാതാപിതാക്കളുടെ പാദപൂജ ചെയ്ത് കുട്ടികള്‍