Hot Posts

6/recent/ticker-posts

കെ എസ് കൃഷ്ണൻകുട്ടി നായർ അനുസ്മരണയോഗവും സി പി ഐ എം നിർമ്മിച്ച് നൽകുന്ന വീടിന്റെ ഗൃഹപ്രവേശനവും



കിടങ്ങൂർ - സി പി ഐ എം മുൻ ജില്ലാ കമ്മിറ്റി അംഗം കെ എസ് കൃഷ്ണൻകുട്ടി നായരുടെ 10 മത് അനുസ്മരണവും  സി പി ഐ എം കിടങ്ങൂർ ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇലഞ്ഞിക്കുന്നേൽ മായാ ബാലചന്ദ്രന്റെ കുടുംബത്തിന് നിർമ്മിച്ച് നൽകുന്ന വീടിന്റെ ഗൃഹപ്രവേശനവും സി പി ഐ എം സംസ്ഥാന കമ്മിറ്റി അംഗവും സഹകരണ -രെജിസ്ട്രേഷൻ വകുപ്പ് മന്ത്രിയുമായ വി എൻ വാസവൻ നിർവ്വഹിച്ചു.



കിടങ്ങൂർ കുമ്മണ്ണൂരിൽ വെച്ച്  ഫെബ്രുവരി 10 വ്യാഴാഴ്ച   ചേർന്ന യോഗത്തിൽ ലോക്കൽ സെക്രട്ടറി കെ എസ് ജയൻ അദ്ധ്യക്ഷനായി .സി പി ഐ എം ജില്ലാ സെക്രട്ടറിയേറ്റ് അംഗം റ്റി ആർ രാഘുനാഥൻ , ഏരിയ സെക്രട്ടറി പി എൻ ബിനു, ജില്ലാ കമ്മിറ്റി അംഗം അഡ്വ വി ജയപ്രകാശ്  എന്നിവർ സംസാരിച്ചു 


ഏരിയ കമ്മിറ്റി അംഗം അഡ്വ ഇ എം ബിനു  സ്വാഗതവും ലോക്കൽ കമ്മിറ്റി അംഗം ശോഭന ശിവപ്രസാദ് നന്ദിയും പറഞ്ഞു . 
കെ എസ് കൃഷ്ണൻകുട്ടി നായരുടെ 10 ആം അനുസ്മരണ ദിനത്തിൽ രാവിലെ കിടങ്ങൂർ കോട്ടപ്പുറം കവലയിൽ പതാക ഉയർത്തലും പുഷ്പാർച്ചനയും നടത്തി.
Reactions

MORE STORIES

മീനച്ചിലാറ്റില്‍ രണ്ട് കുട്ടികളെ കാണാതായതായി വിവരം
INTUC മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ തീക്കോയിൽ മെയ് ദിന റാലിയും പൊതുയോഗവും നടന്നു
മീനച്ചിലാറ്റിൽ കാണാതായ അമലിന്റെ മൃതദേഹം കണ്ടെത്തി
പോളിയോ ബാധിച്ച്‌ അരയ്ക്ക് താഴേയ്ക്ക് തളർന്ന 40 വയസുകാരൻ വേമ്പനാട്ടുകായൽ നീന്തി കീഴടക്കി
വിഴിഞ്ഞം തുറമുഖം പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിച്ചു
പാലായിൽ ഉത്സവ മേളം തീർത്ത്‌ ഷിബുസ് മ്യൂസിക് ഇൻസ്ട്രമെൻറ്സ് ഷോപ്പിന്റെ ഉദ്‌ഘാടനം
മനക്കുന്ന് വടയാർ ക്ഷേത്രത്തിലെ ഈ വർഷത്തെ തിരുഉത്സവം മെയ് 7 മുതൽ 11 വരെ
മീനച്ചിലാറ്റില്‍ കാണാതായ ഒരാളുടെ മൃതദേഹം കണ്ടെത്തി
മീനച്ചിലാറ്റില്‍ കാണാതായ യുവാക്കള്‍ക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുന്നു; കളരിയാമാക്കൽ ചെക്ക് ഡാം തുറക്കും
മാതാപിതാക്കളുടെ പാദപൂജ ചെയ്ത് കുട്ടികള്‍