Hot Posts

6/recent/ticker-posts

കോവിഡ് കേസുകളുടെ എണ്ണം കുറയാന്‍ കാരണമെന്ത്? പുതിയ വെളിപ്പെടുത്തലുമായി ലോകാരോഗ്യസംഘടന; ഒമിക്രോണ്‍ ഉപ-വകഭേദങ്ങള്‍ക്കെതിരെ മുന്നറിയിപ്പും


പരിശോധന നിരക്കുകളിലെ ഇടിവ് കാരണം റിപോര്‍ട് ചെയ്യുന്ന കോവിഡ് കേസുകളുടെ എണ്ണം കുറയുകയും മരണങ്ങള്‍ വര്‍ധിക്കുകയും ചെയ്യുന്നതായി മരിയ വാന്‍ കെര്‍ഖോവ്. കോവിഡിനെക്കുറിച്ചുള്ള ലോകാരോഗ്യ സംഘടനയുടെ സാങ്കേതിക നേതൃത്വം വഹിക്കുകയാണ് മരിയ വാന്‍ കെര്‍ഖോവ്.



'ഇപ്പോള്‍ ഏറ്റവും വലിയ ആശങ്ക, വര്‍ധിച്ചുവരുന്ന മരണങ്ങളുടെ എണ്ണമാണ്,' ട്വിറ്റെര്‍, ഫേസ്ബുക്, യൂട്യൂബ് എന്നിവയില്‍ തത്സമയം സംപ്രേക്ഷണം ചെയ്ത ഒരു വെര്‍ച്വല്‍ പാനല്‍ ചര്‍ച്ചയില്‍ വാന്‍ കെര്‍ഖോവ് വ്യക്തമാക്കി. 'കഴിഞ്ഞ ആഴ്ചയില്‍ മാത്രം, ഏകദേശം 75,000 പേര്‍ മരിച്ചെന്ന് റിപോര്‍ട് ചെയ്തു, അത് വിലകുറച്ചു കാണുന്നതായി അറിയാം,' - അവര്‍ പറഞ്ഞു.


ഏജന്‍സി ട്രാക് ചെയ്യുന്ന ഒമിക്രോണിന്റെ നാല് ഉപവിഭാഗങ്ങളുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു - ബി എ.1, ബി എ. 2, ബി എ.3 എന്നിവയാണ് അവ.

ഒമിക്രോണിന് പെട്ടെന്ന് വ്യാപിക്കാനാകുമെന്ന് അറിയാം. മറ്റ് വകഭേദങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ഇത് കൂടുതല്‍ വ്യാപിക്കുന്നു. പ്രതിരോധശേഷിയില്‍ നിന്ന് രക്ഷപ്പെടാനുള്ള ഗുണങ്ങളുമുണ്ട്. പക്ഷേ, ബി എ .2 എന്ന ഉപ-വംശങ്ങള്‍ക്ക് ബി എ.1 നേക്കാള്‍ വ്യാപന ശേഷിയുണ്ട്. അതായത് ഈ വൈറസ് പ്രചരിക്കുന്നത് തുടരുന്നതിനാല്‍, ബി എ.2 വ്യാപനം വര്‍ധിച്ചതായി കാണാം എന്നും അവര്‍ പറഞ്ഞു.

കൊറോണ വൈറസിന്റെ ഒമിക്രോണ്‍ വേരിയന്റില്‍ നിന്ന്, കിഴക്കന്‍ യൂറോപില്‍ അണുബാധകള്‍ വര്‍ധിച്ചതിനാല്‍ വാക്സിനേഷന്‍ നിരക്കുകളും ദ്രുത പരിശോധനയും മെച്ചപ്പെടുത്താന്‍ ഈ ആഴ്ച ആദ്യം ലോകാരോഗ്യ സംഘടന സര്‍കാരുകളോട് ആവശ്യപ്പെട്ടിരുന്നു. ദിവസേനയുള്ള അണുബാധകളുടെ എണ്ണം കുറയുകയാണെങ്കില്‍ വരും ആഴ്ചകളില്‍ കോവിഡ് -19 നിയന്ത്രണങ്ങളില്‍ ഇളവ് വരുത്താനുള്ള പദ്ധതികള്‍ പല രാജ്യങ്ങളും പ്രഖ്യാപിച്ചു.

ഒമിക്രോണ്‍ കുറച്ച് സമയത്തേക്ക് പ്രചരിക്കുന്നുണ്ടെന്ന് വാന്‍ കെര്‍ഖോവ് വിശദീകരിച്ചു. ആളുകള്‍ക്ക് രോഗബാധിതരാകാനും, പൂര്‍ണമായ രോഗത്തിലൂടെ കടന്നുപോകാനും കുറച്ച് സമയമെടുക്കും, രോഗലക്ഷണങ്ങള്‍ മാറി ഏകദേശം 90 ദിവസങ്ങള്‍ക്ക് ശേഷം അവര്‍ നീണ്ട നാള്‍ കോവിഡ് ബാധിതരാണോ എന്ന് നമുക്ക് മനസ്സിലാക്കാനാകും.

'കോവിഡ് ദീര്‍ഘമായി ബാധിച്ചേക്കാവുന്ന ആളുകളുടെ ശതമാനത്തില്‍ ഞങ്ങള്‍ വ്യത്യാസം കാണുമെന്ന് പറയുന്നതിന് ഒരു സൂചനയും ഇല്ല, കാരണം ഇതുവരെ ദീര്‍ഘമായി കോവിഡ് ബാധയെക്കുറിച്ച് പൂര്‍ണമായ ധാരണയില്ല'എന്നും അവര്‍ വ്യക്തമാക്കി.

Reactions

MORE STORIES

പതിനൊന്നാം വാർഡ് കൈയ്യടക്കി റൂബി ആൻ്റോ പടിഞ്ഞാറേക്കര (കേരള കോൺഗ്രസ് (എം)
രാമപുരത്ത് എൽ.ഡി.എഫ് സീറ്റുകളിൽ ധാരണയായി, തിടനാട്ടിലും ഈരാറ്റുപേട്ട നഗരസഭയിലും സ്ഥാനാർത്ഥികളെ നിശ്ചയിച്ച് കേരള കോൺ' (എം)
"വെറുപ്പോടെ വലിച്ചെറിയാതെ സ്നേഹത്തോടെ സംഭരിച്ച് ശാസ്ത്രീയമായി പ്ലാസ്റ്റിക്കിനെ പുനരുപയോഗിക്കണം"
എന്താണ് തിമിംഗല ഛര്‍ദ്ദി..എന്തിന് ഉപയോ​ഗിക്കുന്നു
കടുത്തുരുത്തി റബർ മാർക്കറ്റിംങ്ങ് സൊസൈറ്റി: ജോയിന്റ് രജിസ്ട്രാറുടെ അന്വോഷണ റിപ്പോർട്ടിൽ നടപടി സ്വീകരിക്കണം: പി.എൽ.സി. സമര സമിതി
നഗരസഭയുടെ പകരം തീർത്ത് കരൂർ പിടിച്ചടക്കി എൽ.ഡി.എഫിൻ്റെ മധുര തിരിച്ചടി
മാണി.സി.കാപ്പന്റെ വാർഡ് ജോസ്.കെ.മാണി പിടിച്ചു, ജിജി ബൈജു കൊല്ലംപറമ്പിൽ വിജയിച്ചു
പാലായിൽ പുളിയ്ക്കകണ്ടം കുടുംബത്തിലെ മൂന്ന് പേർക്കും ജയം
പാലായിൽ ക്രിസ്തുമസ് രാവ് 2025 കരോൾ മത്സരം നാളെ (വ്യാഴം) വൈകിട്ട് 6 ന് പാലാ ടൗൺ ആർ വി പാർക്ക് ഓപ്പൺ ഓഡിറ്റോറിയത്തിൽ
മഞ്ഞാമറ്റം സെന്റ് ആന്റണീസ് എൽപി സ്കൂൾ വാർഷികാഘോഷം മാർച്ച് 10ന്