Hot Posts

6/recent/ticker-posts

കർഷതാത്‌പര്യങ്ങൾ സംരക്ഷിക്കുവാൻ കേരള കോൺഗ്രസ് (എം) പ്രതിജ്ഞാബദ്ധം ജോസ്.കെ.മാണി എം.പി


പാലാ: കർഷക താത്പര്യങ്ങൾ സംരക്ഷിക്കുവാൻ കേരള കോൺഗ്രസ് (എം) പ്രതിജ്ഞാബദ്ധമാണെന്നും അതിനായി ഏതറ്റം വരെ പോകുമെന്നും കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ.മാണി.എം.പി. പറഞ്ഞു. പാർലമെൻ്ററിലേയും നിയമസഭയിലേയും അംഗങ്ങൾ ഇതിനായി ഉറച്ച നിലപാടാണ് എന്നും സ്വീകരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.



പാലാ നിയോജക മണ്ഡലത്തിലെ കേരള കോൺഗ്രസ് (എം) മണ്ഡലം തെരഞ്ഞെടുപ്പു സമ്മേളനങ്ങൾക്ക് തുടക്കം കുറിച്ചുകൊണ്ട് കരൂർ പഞ്ചായത്തിലെ വലവൂരിൽ ചേർന്ന യോഗത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.കുഞ്ഞു മോൻമാടപ്പാട്ട് അദ്ധ്യക്ഷത വഹിച്ചു. കോർപ്പറേഷൻ ചെയർമാനായി നിയമിതനായ അഡ്വ.ജോസ് ടോമിന് യോഗത്തിൽ സ്വീകരണം നൽകി. 




ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് നിർമ്മല ജിമ്മി, പ്രൊഫ. ലോപ്പസ് മാത്യു, ഫിലിപ്പ് കുഴികുളം, പെണ്ണമ്മ ജോസഫ്, പഞ്ചായത്ത് പ്രസിഡണ്ട് മഞ്ചു ബിജു, റാണി ജോസ്, രാമചന്ദ്രൻ അള്ളുംപുറം, സിജോ പ്ലാത്തോട്ടം എന്നിവർ പ്രസംഗിച്ചു. കരൂർ മണ്ഡലം പ്രസിഡണ്ടായി കുഞ്ഞുമോൻ മാടപ്പാട്ടിനെ യോഗം തെരഞ്ഞെടുത്തു.
Reactions

MORE STORIES

എസ്എസ്എൽസി പരീക്ഷാഫലം നാളെ
കേരളത്തിൽ വീണ്ടും നിപ്പ! നാൽപ്പത്തിരണ്ടുകാരി ആശുപത്രിയിൽ
കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദ്ദേശപ്രകാരം ഇന്ന് 4 മണിക്ക് സിവിൽ ഡിഫൻസ് മോക്ക് ഡ്രിൽ നടത്തും
അതിശക്തമായ മഴ മുന്നറിയിപ്പ്; മഴക്കാലത്തെ നേരിടാൻ വിപുലമായ ഒരുക്കങ്ങൾ
വെള്ളികുളം സെൻ്റ് ആൻ്റണീസ് സ്കൂളിൽ സമ്മർ കോച്ചിംഗ് ക്യാമ്പ് ആരംഭിച്ചു
അരുവിത്തുറ സെന്റ് ജോർജ് സ്കൂളിൽ സമ്മർ കോച്ചിംഗ് ക്യാമ്പ് ആരംഭിച്ചു
കടനാട്ടിൽ ശനിയാഴ്ച ഫുട്ബോൾ ഷൂട്ടൗട്ട് മാമാങ്കം
മാതാപിതാക്കളുടെ പാദപൂജ ചെയ്ത് കുട്ടികള്‍
പോളിയോ ബാധിച്ച്‌ അരയ്ക്ക് താഴേയ്ക്ക് തളർന്ന 40 വയസുകാരൻ വേമ്പനാട്ടുകായൽ നീന്തി കീഴടക്കി
ഈരാറ്റുപേട്ട ഗവ. മുസ്‌ലിം എൽ പി സ്കൂൾ ഇനി സമ്പൂർണ്ണ ഡിജിറ്റൽ വിദ്യാലയം