Hot Posts

6/recent/ticker-posts

ഇനി മുതല്‍ സാധാരണക്കാര്‍ക്ക് പത്ത് രൂപ ടിക്കറ്റ് നിരക്കില്‍ എസി കോച്ചില്‍ യാത്ര ചെയ്യാം


ഇനി മുതല്‍ സാധാരണക്കാര്‍ക്ക് പത്ത് രൂപ ടിക്കറ്റ് നിരക്കില്‍ എസി കോച്ചില്‍ യാത്ര ചെയ്യാം. ഇത് സംബന്ധിച്ചുള്ള വിശദാംശങ്ങള്‍ ഇന്ത്യന്‍ റെയില്‍വേ പുറത്തുവിട്ടു. എല്ലാവര്‍ക്കും എസി ക്ലാസില്‍ യാത്ര ചെയ്യാന്‍ അവസരമുണ്ടാക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് റെയില്‍വേയുടെ പുതിയ പ്രഖ്യാപനം. പാസഞ്ചര്‍ ട്രെയിനുകളിലെ കോച്ചുകളാണ് എസിയാക്കുന്നത്.



പരീക്ഷണാടിസ്ഥാനത്തില്‍ സബര്‍ബന്‍ ട്രെയിനുകളിലാണ് ആദ്യം എസി സംവിധാനം കൊണ്ടുവരുന്നത്. സെപ്റ്റംബറോടെ ഇത് നടപ്പിലാക്കും. വെസ്റ്റേണ്‍ റെയില്‍വേയുടെ കീഴിലുള്ള മുംബൈ സബര്‍ബന്‍ സര്‍വീസ് ട്രെയിനുകളാണ് എസി കോച്ചുകളായി ഉയര്‍ത്തുകയെന്ന് റെയില്‍വേ അധികൃതര്‍ അറിയിച്ചു.


പാസഞ്ചര്‍ ട്രെയിനുകളില്‍ 150 കിലോമീറ്റര്‍ ദൂരത്തിനുള്ള സെക്കന്‍ഡ് ക്ലാസ് യാത്രയ്ക്ക് 35 രൂപയാണ് ടിക്കറ്റ് നിരക്ക്. ഇത് എസി കോച്ചുകളിലാണെങ്കില്‍ 350 രൂപയോ അധികമോ ആകും. എന്നാല്‍, പുതിയ എസി ലോക്കല്‍ ക്ലാസ് ട്രെയിനുകളില്‍ 65 കിലോമീറ്റര്‍ യാത്ര ചെയ്യാന്‍ ടിക്കറ്റിന് 30 രൂപ മാത്രമാണ് ഈടാക്കുക.

എസി ക്ലാസില്‍ അഞ്ച് കിലോമീറ്റര്‍ വരെ ഒറ്റത്തവണ യാത്ര ചെയ്യുന്നതിനുള്ള ഏറ്റവും കുറഞ്ഞ അടിസ്ഥാന നിരക്ക് 10 രൂപയും പ്രതിമാസ ടിക്കറ്റ് നിരക്ക് ഏകദേശം 200 രൂപയുമായിരിക്കുമെന്ന് റെയില്‍വേ അധികൃതര്‍ അറിയിച്ചു.
Reactions

MORE STORIES

പാലായിൽ വാഹനാപകടത്തിൽ രണ്ട് സ്ത്രീകൾക്ക് ദാരുണാന്ത്യം
നേത്ര പരിശോധനാ ക്യാമ്പ് നാളെ പാലായിൽ
വോട്ടർപട്ടിക: ഓഗസ്റ്റ് 12 വരെ പേരു ചേർക്കാം
ദുർഗ് സംഭവം: ആസൂത്രിതം, കള്ളക്കേസ് പിൻവലിക്കണം, കുറ്റവാളികളെ തുറുങ്കിലടയ്ക്കണം: ഡാൻ്റീസ് കൂനാനിക്കൽ
'കൃഷിയിടം മുതൽ കർഷകർക്കൊപ്പം' സമഗ്ര പദ്ധതി നടപ്പിലാക്കും: മാർ ജോസഫ് കല്ലറങ്ങാട്ട്
വലവൂർ ഗവൺമെന്റ് യുപി സ്കൂളിൽ പ്രഭാതഭക്ഷണ വിതരണ ഉദ്ഘാടനം നടന്നു
എന്താണ് തിമിംഗല ഛര്‍ദ്ദി..എന്തിന് ഉപയോ​ഗിക്കുന്നു
വിവേചനങ്ങൾക്കതീതമായി മനുഷ്യനെ സമീപിക്കാൻ സാധിക്കുന്നതാണ് ഏറ്റവും വലിയ സന്തോഷം: ഷാഹുൽ ഹമീദ് ഐ.പി.എസ്
പാലാ രൂപത പ്ലാറ്റിനം ജൂബിലി സ്‌മാരക പാലാ സാൻതോം ഫുഡ് ഫാക്ടറി ഉദ്ഘാടനം ജൂലൈ 14 ന്
പാലാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോസ്പിറ്റാലിറ്റി മാനേജ്‌മെന്റ് 35 കോടിയുടെ ഭരണാനുമതി: ജോസ് കെ മാണി എംപി