Hot Posts

6/recent/ticker-posts

ഗ്രാമചേതന സോഷ്യൽവെൽഫെയർ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ കെപിഎസി ലളിത അനുസ്മരണം നടത്തി


ഗ്രാമചേതന സോഷ്യൽവെൽഫെയർസൊസൈറ്റിയുടെ  ആഭിമുഖ്യത്തിൽ  ഓൺലൈനായി അന്തരിച്ച അഭിനയപ്രതിഭ കെപിഎസി ലളിത അനുസ്മരണം നടത്തി. ഗൂഗിൾ മീറ്റ് പ്ലാറ്റ്ഫോമിൽ നടത്തിയ പരിപാടിയിൽ മാതൃഭൂമി റിപ്പോർട്ടർ രശ്മി രഘുനാഥ്, അവാർഡ് ജേതാവായ ഡോക്യുമെൻററി സംവിധായിക രശ്മി രാധാകൃഷ്ണൻ, കവിയും  ഗ്രന്ഥകർത്താവും പാലക്കാട് എസ്.എം.എം ഹൈസ്കൂളിലെ മലയാളം അധ്യാപകനുമായ ഡോ. സംഗീത് രവീന്ദ്രൻ,


കോട്ടയം സെയിന്റ്ഗിറ്റ്സ്  എൻജിനീയറിങ് കോളേജിലെ ഗണിതശാസ്ത്രവിഭാഗം അധ്യാപിക പ്രൊഫ. ലേഖ സൂസൻ ജേക്കബ്, എറണാകുളം  പാറക്കടവ് എൻ.എസ്.എസ്  ഹയർസെക്കൻഡറി സ്‌കൂൾ ഇംഗ്ളീഷ് വിഭാഗം അധ്യാപിക ശ്രീജ അനിൽകുമാർ, കടനാട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് സെൻ സി പുതുപ്പറമ്പിൽ തുടങ്ങിയവർ അനുസ്മരണം നടത്തി.



ഗ്രാമചേതന രക്ഷാധികാരി ബി. വിനയകുമാർ മോഡറേറ്ററായിരുന്നു. ഗ്രാമചേതന ഭാരവാഹികളായ പ്രൊഫ. രാജീവ് കെ മോഹൻ, സുജിത്ത്കുമാർ പി എൻ എൻ.വിനയചന്ദ്രൻ തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചു

Reactions