Hot Posts

6/recent/ticker-posts

കെഎസ്ആർടിസിക്ക് ഇനി ജില്ലാടിസ്ഥാനത്തിൽ സീരിയൽ നമ്പർ


കെഎസ്ആർടിസി ബസുകൾക്ക് ജില്ലാടിസ്ഥാനത്തിൽ സീരിയൽ നമ്പർ നൽകാൻ തീരുമാനം.ഓരോ ജില്ലയുടെയും അടിസ്ഥാനത്തിൽ നിലവിലുള്ള ബോണറ്റ് നമ്പർ ഒഴിവാക്കാതെ ബസിന്റെ ഇടതു ഭാഗത്തായി ഓരോ ജില്ലയ്ക്കും രണ്ട് അക്ഷരങ്ങൾ കൂടി ചേർത്ത് നമ്പർ അനുവദിച്ചു. 



തിരുവനന്തപുരം - TN , കൊല്ലം - KL, പത്തനംതിട്ട - PT, ആലപ്പുഴ - AL, കോട്ടയം - KT, ഇടുക്കി- ID, എറണാകുളം- EK, തൃശൂർ- TR‌, പാലക്കാട് - PK, മലപ്പുറം - ML, കോഴിക്കോട്- KK, വയനാട്- WN, കണ്ണൂർ- KN, കാസർകോട് - KG എന്നിങ്ങനെയാകും അക്ഷരങ്ങൾ നൽകുക.


കൂടാതെ കെഎസ്ആർടിസി ബസുകളുടെ കാലപ്പഴക്കത്തിന് അനുസരിച്ച് നമ്പറുകൾ ചേർക്കാനും തീരുമാനമായി. കാലപ്പഴക്കം നോക്കി 1 മുതലുള്ള നമ്പറുകൾ ചേർക്കും. കെഎസ്ആർടിസി ജില്ലാ പൂളിലേക്ക് ബസുകൾ മാറ്റുന്നതിന്റെ ഭാഗമാണിത്.
Reactions