Hot Posts

6/recent/ticker-posts

മേലുകാവ് - മുട്ടം തുരങ്കപാത നിർമ്മിക്കണം : അഡ്വ. ഷോൺ ജോർജ്


മേലുകാവിൽ നിന്ന് മുട്ടത്തേയ്ക്ക് കുതിരാൻ മാതൃകയിൽ തുരങ്കപാത നിർമ്മിക്കണമെന്ന് ജില്ലാ പഞ്ചായത്ത് അംഗം അഡ്വ. ഷോൺ ജോർജ് ആവശ്യപ്പെട്ടു. കഴിഞ്ഞ ഒരു വർഷത്തിനിടയിൽ മേലുകാവ്,കാഞ്ഞിരം കവല,മുട്ടം പ്രദേശത്ത് മാത്രമായി ഇരുപതിലധികം വാഹനാപകടങ്ങളാണ്  ഉണ്ടായത്.നിരവധി ആളുകൾക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്.



കാലത്തിന് അനുസരിച്ച് നവീകരിച്ച റോഡിൽ ഭാരവാഹനങ്ങൾക്ക് അപകട വളവുകളിൽ വേഗത നിയന്ത്രിക്കാൻ കഴിയാത്ത സാഹചര്യത്തിൽ അപകടങ്ങൾ ഒഴിവാക്കുന്നതിന്  തുരങ്കം നിർമ്മിക്കുക അല്ലാതെ മറ്റു മാർഗമില്ല. ഇന്നലെയും പാണ്ഡ്യൻമാവ് വളവിൽ അപകടം ഉണ്ടാവുകയും ആളുകൾക്ക് പരിക്കേൽക്കുകയും ചെയ്തു. തുരങ്കപാത യാഥാർത്ഥ്യമാകുന്നതോടെ കിഴക്കൻ മലയോര മേഖലയിലെ മേലുകാവ്, ഈരാറ്റുപേട്ട, കാഞ്ഞിരപ്പള്ളി നഗരങ്ങളുടെ വികസനം കൂടി ഇതുവഴി യാഥാർഥ്യമാകും.


മലബാർ മേഖലയിൽ നിന്നും എത്തുന്ന ശബരിമല തീർത്ഥാടകർക്കും ഈ പാത വളരെയേറെ ഗുണം ചെയ്യും. അതോടൊപ്പം തന്നെ കേന്ദ്ര സ്പൈസസ് ബോർഡിന്റെ നേതൃത്വത്തിൽ തുടങ്ങനാട് സ്ഥാപിക്കുന്ന സ്പൈസസ് പാർക്ക് കൂടി വരുന്നതോടെ സുഗന്ധവ്യഞ്ജനങ്ങളുടെ ചരക്കു നീക്കത്തിനും തുരങ്കപാത ഉപകരിക്കും. ഈ പദ്ധതി നടപ്പിലാക്കണമെന്നാവശ്യപ്പെട്ട് പൊതുമരാമത്ത്  വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസിന് നിവേദനം നൽകിയതായും ഷോൺ ജോർജ് പറഞ്ഞു.
Reactions

MORE STORIES

തലനാട് പഞ്ചായത്തിൽ വിവിധ പദ്ധതികൾക്ക് ജോസ് കെ മാണി എം.പി ഫണ്ട് അനുവദിച്ചു
മണ്ണിൽ പൊന്നുവിളയിക്കുന്ന കർഷകന് ലിറ്റിൽ ഫ്ളവറിന്റെ ആദരവ്
'ഹാപ്പി അവേഴ്സ്', സപ്ലൈകോയിൽ പ്രത്യേക വിലക്കുറവ്
ആരോഗ്യ കേരളത്തിന് മാതൃകയായി രാമപുരം മാർ ആഗസ്തിനോസ് കോളേജ് അധ്യാപകൻ
സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി രാമപുരം മാർ അഗസ്തിനോസ് കോളജിൽ മെഗാ ക്വിസ് മത്സരം നടന്നു
പ്രതിഷേധ ദിനം ആചരിച്ച്‌ വെള്ളികുളം സ്കൂളിലെ അധ്യാപകർ
കർഷകർ ഉൽപാദകർക്കൊപ്പം മൂല്യ വർദ്ധിത ഉൽപ്പന്ന നിർമ്മാതാക്കളും വിപണിയുടമകളുമാകണം: ബി.കെ.വരപ്രസാദ്
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ അവധി ദിവസങ്ങളിലും പ്രവർത്തിക്കണം: തെരഞ്ഞെടുപ്പ് കമ്മീഷൻ
കരൂർ പഞ്ചായത്തിൽ വനിത തൊഴിൽ പരിശീലന കേന്ദ്രം ഉദ്ഘാടനം ചെയ്തു
പാലാ രൂപതാ കുടുംബ കൂട്ടായ്മയുടെ 'ജീവമന്ന ' വചന പഠന പരമ്പര ഉദ്ഘാടനം ചെയ്തു