Hot Posts

6/recent/ticker-posts

"നമ്മുടെ പൊന്നോമനകൾ" ബോധവൽക്കരണ പരിപാടി ഉദ്ഘാടനം 24 ന് പാലാ അൽഫോൻസാ കോളേജിൽ


13 വയസ്സു മുതൽ 20 വയസ്സ് വരെയുള്ള പെൺകുട്ടികളെ സഹായിക്കുന്നതിനും സംരക്ഷണം ഒരുക്കുന്നതിനും ഒപ്പം അധ്യാപകർ, മാതാപിതാക്കൾ എന്നിവർക്ക് കൂടി ബോധവൽക്കരണം നടത്തുന്നതിനുമായി പാലാ പോലീസ് ആവിഷ്കരിച്ച "നമ്മുടെ പൊന്നോമനകൾ" എന്ന ബോധവൽക്കരണ പരിപാടിയുടെ ഔപചാരികമായ ഉദ്ഘാടനം ഇരുപത്തിനാലാം തീയതി നടക്കുമെന്ന് പാലാ ഡിവൈഎസ്പി ഷാജു ജോസ് പാലായിൽ പത്രസമ്മേളനത്തിൽ അറിയിച്ചു.



പാലാ അൽഫോൻസാ കോളേജ് ഓഡിറ്റോറിയത്തിൽ രാവിലെ 10. 30 ന് ചേരുന്ന സമ്മേളനത്തിൽ "നമ്മുടെ പൊന്നോമനകൾ" പദ്ധതിയുടെ ഉദ്ഘാടനം ഡിജിപി ( ഫയർഫോഴ്സ് മേധാവി) ഡോ.ബി.സന്ധ്യ ഐ പി എസ് നിർവഹിക്കും.


പെൺകുട്ടികൾക്ക് ഏതെങ്കിലും രീതിയിലുള്ള ബുദ്ധിമുട്ടുകൾ ഉണ്ടായാൽ അവയ്ക്ക് പരിഹാരം കാണാനും കുഴപ്പം പിടിച്ച രീതിയിലേക്ക് അത്തരം കാര്യങ്ങൾ നീങ്ങാതെ ഇരിക്കാനും കർശന നിരീക്ഷണത്തിൽ കൗൺസിലിംഗോടും കൂടിയ പദ്ധതിയാണ് "നമ്മുടെ പൊന്നോമനകൾ". പാലാ ഡിവൈഎസ്പി ഷാജു ജോസ് ആവിഷ്കരിച്ച ഈ പദ്ധതി കോട്ടയം ജില്ലാ വനിത ഹെൽപ്പ് ലൈനിന്റെയും വനിതാ സെല്ലിന്റെയും  സഹായത്തോടെയാണ് നടപ്പാക്കുന്നത്.

പാലാ സബ് ഡിവിഷനിൽ ആരംഭിച്ച ഈ പദ്ധതി കോട്ടയം ജില്ലയിൽ ഉടനീളം വ്യാപിപ്പിക്കാൻ തീരുമാനിച്ചിട്ടുണ്ടെന്ന് കോട്ടയം പോലീസ് ചീഫ് ഡി.ശില്പ അറിയിച്ചിട്ടുണ്ടെന്നും ഇത് വളരെ അഭിമാനകരമായി കാണുന്നുവെന്നും ഡിവൈഎസ്പി പറഞ്ഞു. പത്രസമ്മേളനത്തിൽ സിഐ മാരായ കെ.പി തോംസൺ, കെ.എൻ രാജേഷ്, പ്രസാദ് എബ്രഹാം എന്നിവരും പങ്കെടുത്തു.

Reactions

MORE STORIES

ക്രിസ്മസ് വരവറിയിച്ച് പാലായിൽ കരോൾ - കുട്ടി ക്രിസ്മസ് പാപ്പാ മത്സരം ഡിസംബർ 4 ന്
രാമപുരം കോളേജിൽ ശാസ്ത്ര പ്രദർശനവും ദേശീയ സെമിനാറും
പാലായിൽ ക്രിസ്തുമസ് രാവ് 2025 കരോൾ മത്സരം നാളെ (വ്യാഴം) വൈകിട്ട് 6 ന് പാലാ ടൗൺ ആർ വി പാർക്ക് ഓപ്പൺ ഓഡിറ്റോറിയത്തിൽ
എൽ.ഡി.എഫ് നടപ്പാക്കിയത് സമാനതകളില്ലാത്ത സാമൂഹികക്ഷേമ പദ്ധതികൾ: ജോസ്.കെ.മാണി എം.പി.
പാസ്റ്ററൽ, പ്രസ്ബിറ്ററൽ കൗൺസിൽ അംഗങ്ങൾക്ക് സഭയെ പടുത്തുയർത്തുന്നതിൽ കൂട്ടുത്തരവാദിത്വമാണുള്ളത്: മാർ റാഫേൽ തട്ടിൽ
"വെറുപ്പോടെ വലിച്ചെറിയാതെ സ്നേഹത്തോടെ സംഭരിച്ച് ശാസ്ത്രീയമായി പ്ലാസ്റ്റിക്കിനെ പുനരുപയോഗിക്കണം"
കടുത്തുരുത്തി റബർ മാർക്കറ്റിംങ്ങ് സൊസൈറ്റി: ജോയിന്റ് രജിസ്ട്രാറുടെ അന്വോഷണ റിപ്പോർട്ടിൽ നടപടി സ്വീകരിക്കണം: പി.എൽ.സി. സമര സമിതി
രാമപുരത്ത് എൽ.ഡി.എഫ് സീറ്റുകളിൽ ധാരണയായി, തിടനാട്ടിലും ഈരാറ്റുപേട്ട നഗരസഭയിലും സ്ഥാനാർത്ഥികളെ നിശ്ചയിച്ച് കേരള കോൺ' (എം)
തദ്ദേശതെരഞ്ഞെടുപ്പ്: ഹരിത നിർദേശങ്ങളുമായി ​തെരഞ്ഞെടുപ്പ് കമ്മിഷൻ
നൂറ്റാണ്ടുകൾ പഴക്കമുള്ള നിധി കേരളത്തിൽ