Hot Posts

6/recent/ticker-posts

പാലാ ജനറൽ ആശുപത്രിയിലെ പഴയ കെട്ടിടങ്ങൾ പൊളിച്ചുമാറ്റി തുടങ്ങി


ജനറൽ ആശുപത്രി കോംപൗണ്ടിൽ ഉണ്ടായിരുന്ന പഴയ കെട്ടിടങ്ങൾ പൊളിച്ചുനീക്കം ചെയ്യാനാരംഭിച്ചു.പതിനായിരങ്ങൾക്ക് ചികിത്സയും പരിചരണവും നൽകിയ നൂറ്റാണ്ട് പഴക്കമുള്ള ഇടിഞ്ഞു വീഴാറായ കെട്ടിടങ്ങളാണ് പൊളിച്ചുനീക്കം ചെയ്യാനാരംഭിച്ചത്.താലൂക്ക് ആശുപത്രിയിൽ നിന്നും 2004 ൽ ജനറൽ ആശുപത്രിയായതോടെ പുതിയ ഏഴു നില മന്ദിരം പണിയുകയും ഈ കെട്ടിടങ്ങളിൽ പ്രവർത്തിച്ചിരുന്ന ചികിത്സാ വിഭാഗങ്ങൾ ഒന്നൊന്നായി പുതിയ മന്ദിരത്തിലേക്ക് മാറ്റുകയുമുണ്ടായി.


രോഗികൾ കൂടുതലായി എത്തി തുടങ്ങിയതോടെ വാഹന പാർക്കിംഗിന് ആവശ്യമായ സ്ഥലം കിട്ടാതെ വിഷമിക്കുന്ന സാഹചര്യം നിലനിന്നിരുന്നു. വിവിധ വിഭാഗങ്ങളിലായി 400-ൽ പരം ജീവനക്കാർ ഉള്ള ഈ ആശുപത്രിയിൽ കോവിഡ് വ്യാപനത്തെ തുടർന്ന്‌ ഭൂരിഭാഗം ജീവനക്കാരും രോഗികളും സ്വന്തം വാഹനങ്ങളിൽ എത്തി തുടങ്ങിയതോടെ വാഹന പാർക്കിംഗ് റോഡിലേക്ക് നീണ്ടുപോയത് ഗതാഗത തടസ്സം സൃഷ്ടിച്ചിരുന്നു.


ജി എസ് ടി ഉൾപ്പെടെ ഒൻപത് ലക്ഷത്തി ഇരുപതിനായിരം രൂപയാണ്ലേല തുക ഇതു വഴി വളരെ നാളുകളായി ജനറൽ ആശുപത്രി അഭിമുഖീകരിച്ചുവന്നിരുന്ന പാർക്കിംഗ് പ്രശ്നങ്ങൾക്ക് പരിഹാരമാകും. ഭാവിയിൽ പാർക്കിംഗ്സൗകര്യത്തോടു കൂടിയ ആശുപത്രം കെട്ടിടം വിഭാവനംചെയ്യുന്നുണ്ട്.നഗരസഭാ ചെയർമാൻ ആൻ്റോ ജോസ് പടിഞ്ഞാറേക്കര,ആരോഗ്യ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ ബൈജു കൊല്ലംപറമ്പിൽ,കൗൺസിലർ സന്ധ്യ ആർ, സി പി എം ലോക്കൽ സെക്രട്ടറി ആർഅജി,ജിൻസ്ദേവസ്യാ, വിഷ്ണു എൻ ആർ ,ആർ എം ഒ .ഡോക്ടർ അനീഷ്ഭദ്രൻ,തുടങ്ങിയവർപൊളിക്കൽ നടപടികൾ വില ഇരുത്തി.
Reactions

MORE STORIES

പാലാ രൂപതാ കുടുംബ കൂട്ടായ്മയുടെ 'ജീവമന്ന ' വചന പഠന പരമ്പര ഉദ്ഘാടനം ചെയ്തു
വലവൂർ ഗവൺമെന്റ് യുപി സ്കൂളിൽ പ്രഭാതഭക്ഷണ വിതരണ ഉദ്ഘാടനം നടന്നു
നേത്ര പരിശോധനാ ക്യാമ്പ് നാളെ പാലായിൽ
'കൃഷിയിടം മുതൽ കർഷകർക്കൊപ്പം' സമഗ്ര പദ്ധതി നടപ്പിലാക്കും: മാർ ജോസഫ് കല്ലറങ്ങാട്ട്
പാലായിൽ വാഹനാപകടത്തിൽ രണ്ട് സ്ത്രീകൾക്ക് ദാരുണാന്ത്യം
വോട്ടർപട്ടിക: ഓഗസ്റ്റ് 12 വരെ പേരു ചേർക്കാം
ദുർഗ് സംഭവം: ആസൂത്രിതം, കള്ളക്കേസ് പിൻവലിക്കണം, കുറ്റവാളികളെ തുറുങ്കിലടയ്ക്കണം: ഡാൻ്റീസ് കൂനാനിക്കൽ
എന്താണ് തിമിംഗല ഛര്‍ദ്ദി..എന്തിന് ഉപയോ​ഗിക്കുന്നു
പാലാ രൂപത പ്ലാറ്റിനം ജൂബിലി സ്‌മാരക പാലാ സാൻതോം ഫുഡ് ഫാക്ടറി ഉദ്ഘാടനം ജൂലൈ 14 ന്
കോഴാ സയൻസ് സിറ്റി സയൻസ് സെന്റർ വ്യാഴാഴ്ച മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും