Hot Posts

6/recent/ticker-posts

"വയോമിത്രം " പദ്ധതി പാലാ നഗരസഭയിൽ പുനരാരംഭിക്കുകയാണെന്ന് നഗരസഭാ ചെയർമാൻ


പാലാ: കേരള സാമൂഹിക സുരക്ഷാ മിഷൻ ആവിഷ്കരിച്ച് നടപ്പാക്കി വന്നിരുന്ന മുതിർന്ന പൗരന്മാർക്ക് വേണ്ടിയുള്ള ആരോഗ്യ പദ്ധതി "വയോമിത്രം " മെഡിക്കൽ ക്യാമ്പുകളോടെ പാലാ നഗര സഭയിൽ  പുനരാരംഭിക്കുകയാണെന്ന് നഗരസഭാ ചെയർമാൻ ആൻ്റോ പടിഞ്ഞാറേക്കര അറിയിച്ചു. കോ വിഡ് കാലത്ത് ക്യാമ്പുകൾ സംഘടിപ്പിച്ചിരുന്നില്ല. ആശാ വർക്കർമാരും കൗൺസിലർമാരും വീടുകളിൽ എത്തിയാണ് സേവനങ്ങൾ ലഭ്യമാക്കിയിരുന്നത്.



വരുമാന പരിധി കണക്കാക്കാതെ 65 വയസിനു മുകളിൽ പ്രായം വരുന്ന നഗരപ്രദേശത്ത് താമസമാക്കിയ ഏവർക്കും സൗജന്യ പരിശോധനയും മരുന്നും ലഭ്യമാക്കുമെന്ന് ചെയർമാൻ പറഞ്ഞു. ആവ ശ്യമായ മരുന്നുകളുടെ ലഭ്യത ഉറപ്പു വരുത്തിയിട്ടുണ്ട്.വീണ്ടും പ്രാദേശിക തലത്തിൽ മെഡിക്കൽ ക്യാമ്പുകൾ പുനരാരംഭിക്കും.നിലവിൽ നഗരസഭാ പ്രദേശത്തെ 3600 ൽ പരം പേർ പദ്ധതിയിൽ ഉൾപ്പെട്ടിട്ടുണ്ട്.ക്യാമ്പുകളിൽ മെഡിക്കൽ ഓഫീസർ, സ്റ്റാഫ് നഴ്സ്, ജൂണിയർ പബ്ളിക് ഹെൽത്ത് ഇൻസ്പെക്ടർ എന്നിവർ അടങ്ങിയ മെഡിക്കൽ ടീം നഗരസഭാ പ്രദേശത്തെ 23 ക്യാമ്പുകളില്യം എത്തി പരിശോധന നടത്തി മരുന്നുകൾ നൽകും.


മാസത്തിൽ രണ്ടു തവണ ഓരോ ക്യാമ്പിലും ടീം എത്തും.കൂടാതെ കൗൺസിലിംഗ്‌, കിടപ്പു രോഗികളുടെ ഭവന സന്ദർശനം, കമ്മ്യൂണിറ്റി പ്രോഗ്രാം, ആരോഗ്യ പരിശോധന എന്നിവയും നടത്തും.
നഗരസഭാ പ്രദേശത്തെ മുഴുവൻ വയോജനങ്ങളെയും പദ്ധതിയുടെ കീഴിൽ കൊണ്ടുവരുന്നതിന് വാർഡു കൗൺസിലർമാരെയും ആശാ വർക്കർമാരുമായും എല്ലാവയോജനങ്ങളും ബന്ധപ്പെട്ട് ക്യാമ്പുകളിൽ എത്തി പദ്ധതിയുടെ സേവനം പ്രയോജനപ്പെടുത്തണമെന്ന് ചെയർമാൻ ആൻ്റോ പടിഞ്ഞാറേക്കരയും വൈസ് ചെയർമാൻ സിജി പ്രസാദും ആരോഗ്യസ്ഥിരം സമിതി അദ്ധ്യക്ഷൻ ബൈജു കൊല്ലം പറമ്പിലും അഭ്യർത്ഥിച്ചു.
Reactions

MORE STORIES

പാലാ രൂപതാ കുടുംബ കൂട്ടായ്മയുടെ 'ജീവമന്ന ' വചന പഠന പരമ്പര ഉദ്ഘാടനം ചെയ്തു
വലവൂർ ഗവൺമെന്റ് യുപി സ്കൂളിൽ പ്രഭാതഭക്ഷണ വിതരണ ഉദ്ഘാടനം നടന്നു
'കൃഷിയിടം മുതൽ കർഷകർക്കൊപ്പം' സമഗ്ര പദ്ധതി നടപ്പിലാക്കും: മാർ ജോസഫ് കല്ലറങ്ങാട്ട്
നേത്ര പരിശോധനാ ക്യാമ്പ് നാളെ പാലായിൽ
പാലായിൽ വാഹനാപകടത്തിൽ രണ്ട് സ്ത്രീകൾക്ക് ദാരുണാന്ത്യം
വോട്ടർപട്ടിക: ഓഗസ്റ്റ് 12 വരെ പേരു ചേർക്കാം
ദുർഗ് സംഭവം: ആസൂത്രിതം, കള്ളക്കേസ് പിൻവലിക്കണം, കുറ്റവാളികളെ തുറുങ്കിലടയ്ക്കണം: ഡാൻ്റീസ് കൂനാനിക്കൽ
പാലാ രൂപത പ്ലാറ്റിനം ജൂബിലി സ്‌മാരക പാലാ സാൻതോം ഫുഡ് ഫാക്ടറി ഉദ്ഘാടനം ജൂലൈ 14 ന്
എന്താണ് തിമിംഗല ഛര്‍ദ്ദി..എന്തിന് ഉപയോ​ഗിക്കുന്നു
ഈരാറ്റുപേട്ടയിൽ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ട്