Hot Posts

6/recent/ticker-posts

വികസന മുടക്കികൾ ആരെന്ന് പാലാ ചരിത്രം പരിശോധിച്ചാൽ വ്യക്തമാകും യൂത്ത് ഫ്രണ്ട് (എം) പാലാ നിയോജകമണ്ഡലം കമ്മിറ്റി


വികസന മുടക്കികൾ ആരെന്ന് പാലാ മുൻസിപ്പൽ സ്റ്റേഡിയത്തിലെ ഗാലറിയുടെയും പാലാ ബൈപാസ്സിന്റെയും ചരിത്രം പരിശോധിച്ചാൽ വ്യക്തമാകുമെന്ന് യൂത്ത് ഫ്രണ്ട് (എം) പാലാ നിയോജകമണ്ഡലം കമ്മിറ്റി.



മുൻ മന്ത്രി കെ.എം.മാണി വിഭാവനം ചെയ്ത് നടപ്പാക്കിയ പദ്ധതികളുടെ അവസാനഘട്ട മിനിക്കുപണികൾ പോലും പൂർത്തിയാക്കാനോ ഒരു പുതിയ പദ്ധതികൾ പോലും കൊണ്ടുവരാനോ ശ്രമിക്കാത്തവർ വികസനത്തെ പറ്റി പറയുന്നത് ജനങ്ങളെ വഞ്ചിക്കാൻ എന്ന് യൂത്ത് ഫ്രണ്ട് (എം) പാലാ നിയോജകമണ്ഡലം കമ്മിറ്റി പ്രസതാവിച്ചു.


കേരളത്തിലെ തന്നെ ഏറ്റവും മികച്ച സ്റ്റേഡിയം ആയ പാലാ ഗ്രീൻഫീൽഡ് സിന്തറ്റിക് ട്രാക്ക് സ്റ്റേഡിയത്തിലെ ഗാലറിക്കായി അനുവദിക്കുകയും ഭരണാനുമതി വരെ ലഭ്യമാക്കപ്പെടുകയും ചെയ്ത 2കോടി 13 ലക്ഷം രൂപയും സ്റ്റേഡിയത്തിലെ ലൈറ്റിങ്ങിനായി അനുവദിച്ച 1 കോടി 20 ലക്ഷം രൂപയും റദ്ദാക്കുവാൻ കത്ത് കൊടുത്തവർ ആണ്  ഇപ്പോൾ വികസനത്തെ കുറിച്ച്  പ്രസംഗിക്കുന്നത്.

കായിക താരം എന്ന് അവകാശപെടുന്നവർ കായിക മേഖലയോട്  എന്തെങ്കിലും ആത്മാർത്ഥത ഉണ്ടെങ്കിൽ റദ്ദാക്കിയ പദ്ധതികൾ തിരികെ കൊണ്ടുവരാൻ ശ്രമിക്കണം എന്നും വ്യക്തമാക്കി. ഈ പദ്ധതികൾ റദ്ദാക്കിയത് മൂലം നാടിന് ലഭിക്കേണ്ട പ്രയോജനവും പുരോഗതിയുമാണ് ഇല്ലെന്ന് ആയത്. 

കേസിൽ കുടുക്കി തടസ്സപ്പെടുത്തിയ പാലാ ബൈപാസിൻ്റെ ഭൂമി ഏറ്റെടുക്കൽ തർക്കം കേസ് തീർപ്പാക്കിയിട്ടും ഇനിയും പൂർത്തിയാക്കാത്തതിൻ്റെയും അവശേഷിക്കുന്ന80 മീറ്റർ മാത്രമുള്ള ഭാഗത്ത് നിർമാണത്തിന് പണം അനുവദിച്ചിട്ടും പണികൾ ആരംഭിക്കാത്തതിൻ്റെയും കാരണം ജനങ്ങളോട് വിശദീകരിക്കുവാനും തയ്യാറാവണം.പാലായിൽ സർക്കാർ സ്കൂൾ കെട്ടിടങ്ങൾ നവീകരിക്കുവാൻ അനുവദിച്ച ആറു കോടി രൂപയാണ് ലാപ്സാക്കപ്പെട്ടിരിക്കുന്നത്. 

റിംഗ് റോഡ് രണ്ടാം ഘട്ടം ഉൾപ്പെടെ റോഡ് വികസന പദ്ധതികൾ തുടർ നടപടിയില്ലാതെ മുടങ്ങിക്കിടക്കുന്നു. എൽ.ഡി.എഫ് സർക്കാരിൻ്റെ വികസന നയങ്ങളോട് സഹകരിക്കാതെ രാഷ്ട്രീയ വിരോധം മൂലം തുടരെ ഈ പദ്ധതികൾ ഒരോന്നും മുടക്കി കൊണ്ടിരിക്കുന്നവർ ജനങ്ങളോട് മാപ്പ് പറയണമെന്നും യൂത്ത് ഫ്രണ്ട് (എം) പാലാ നിയോജകമണ്ഡലം കമ്മിറ്റി വ്യക്തമാക്കി. 

നിയോജകമണ്ഡലം പ്രസിഡന്റ് സുനിൽ പയ്യപ്പള്ളിയുടെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ സെക്രട്ടറി സെൻ സി പുതുപ്പറമ്പിൽ, മണ്ഡലം പ്രസിഡന്റുമാരായ സിജോ പ്ലാത്തോട്ടത്തിൽ, ബിനു അഗസ്റ്റിൻ, ദേവകുമാർ കളത്തിപ്പറമ്പിൽ, ജ്യോതിസ് കുഴുപ്പിൽ, സിജു ജോസ് ഇടപ്പാടി, ആന്റോ വെള്ളാപ്പാട്ട്, ബിബിൻ മരങ്ങാട്ട്, ടോം ജോസ് മനക്കൽ, സച്ചിൻ കളരിക്കൽ, ലിബിൻ എബ്രഹാം, സഖറിയാസ് അയിപ്പൻപറമ്പികുന്നേൽ, എബിൻ സെബാസ്റ്റ്യൻ, ടോമിൻ കുര്യൻ, മെൽവിൻ കുന്നത്ത് തുടങ്ങിയവർ പങ്കെടുത്തു.

Reactions

MORE STORIES

പാലായിൽ ക്രിസ്തുമസ് രാവ് 2025 കരോൾ മത്സരം നാളെ (വ്യാഴം) വൈകിട്ട് 6 ന് പാലാ ടൗൺ ആർ വി പാർക്ക് ഓപ്പൺ ഓഡിറ്റോറിയത്തിൽ
ക്രിസ്മസ് വരവറിയിച്ച് പാലായിൽ കരോൾ - കുട്ടി ക്രിസ്മസ് പാപ്പാ മത്സരം ഡിസംബർ 4 ന്
രാമപുരം കോളേജിൽ ശാസ്ത്ര പ്രദർശനവും ദേശീയ സെമിനാറും
പാലാ കാന്‍സര്‍ ആശുപത്രിക്ക് 2.45 കോടി രൂപയുടെ ഭരണാനുമതി; ആധുനിക റേഡിയേഷന്‍ സംവിധാനത്തിനായി 5 കോടി രൂപയുടെ ഗ്രാന്റ് ഉടൻ ലഭ്യമാകും: ജോസ് കെ മാണി എം പി
എൽ.ഡി.എഫ് നടപ്പാക്കിയത് സമാനതകളില്ലാത്ത സാമൂഹികക്ഷേമ പദ്ധതികൾ: ജോസ്.കെ.മാണി എം.പി.
മേലുകാവ് ഹെന്ററി ബേക്കർ കോളേജിൽ മെഗാ പൂർവവിദ്യാർത്ഥി സംഗമം
പ്രവിത്താനം പള്ളി - മലങ്കോട് - അന്തിനാട് റോഡ് ഉദ്ഘാടനം ഇന്ന് ജോസ് കെ മാണി എം.പി നിർവഹിക്കും
കാലിൽ രാഖി കെട്ടിയ പുലി
പാസ്റ്ററൽ, പ്രസ്ബിറ്ററൽ കൗൺസിൽ അംഗങ്ങൾക്ക് സഭയെ പടുത്തുയർത്തുന്നതിൽ കൂട്ടുത്തരവാദിത്വമാണുള്ളത്: മാർ റാഫേൽ തട്ടിൽ
'പാലാപ്പള്ളി തിരുപ്പള്ളി' യുവ ഡോക്ടർമാരുടെ നൃത്ത വീഡിയോ വൈറൽ