2019 ഡിസംബർ മാസത്തിനു മുൻപ് പെൻഷൻ ലഭിച്ചുകൊണ്ടിരുന്ന, എന്നാൽ മസ്റ്ററിങ് ചെയ്യാത്തതിനാൽ പെൻഷൻ മുടങ്ങിപ്പോയ ആളുകൾക്ക് വേണ്ടി മാത്രമാണ് ഇപ്പോൾ മസ്റ്ററിംഗ് നടത്തുന്നത്. മുൻപ് മസ്റ്ററിംഗ് നടത്തിയവരും 2019 ഡിസംബറിനു ശേഷം പെൻഷൻ ലഭിച്ചു തുടങ്ങിയവരും ഇപ്പോൾ മസ്റ്ററിംഗ് ചെയ്യേണ്ടതില്ല. അക്ഷയ കേന്ദ്രങ്ങളിൽ മാത്രമാണ് മസ്റ്ററിംഗ് ചെയ്യാൻ കഴിയുക.
സാങ്കേതിക കാരണങ്ങളാൽ ക്ഷേമ പെൻഷൻ കിട്ടാത്തവർക്ക് ഒരവസരം കൂടി. 2019 ഡിസംബർ 31 വരെ പെൻഷൻ മസ്റ്ററിംഗ് ഫെബ്രുവരി 1 മുതൽ 20 വരെ അക്ഷയ കേന്ദ്രങ്ങളിൽ നടക്കുന്നു. കിടപ്പു രോഗികളുടെ വീടുകളിൽ വന്നു മസ്റ്ററിങ് പൂർത്തിയാക്കുന്നതാണ് . സാമൂഹ്യ സുരക്ഷാ പെൻഷനുകൾ, കർഷക പെൻഷനുകൾ, ക്ഷേമ നിധി പെൻഷനുകൾ എന്നിവയിൽ ഉൾപ്പെടുന്നവരാണ് മസ്റ്ററിങ് പൂർത്തിക്കേണ്ടത്.
മസ്റ്ററിങ് നടത്തിയിട്ടുണ്ടോ എന്നറിയാൻ താഴെ കാണുന്ന ലിങ്ക് വഴി പരിശോധിക്കുക