Hot Posts

6/recent/ticker-posts

കടുത്തുരുത്തിയിൽ പെരുമ്പാമ്പും മുട്ടകളുമായി നാട്ടുകാർ പൊലീസ് സ്റ്റേഷനിൽ; തർക്കം, പലരും മുങ്ങി ഒടുവിൽ...


കടുത്തുരുത്തി: പെരുമ്പാമ്പും മുട്ടകളുമായി നാട്ടുകാർ പൊലീസ് സ്റ്റേഷനിൽ. വനം വകുപ്പ് അധികൃതരെത്തി പാമ്പിനെ ഏറ്റെടുത്തിട്ട് നാട്ടുകാർ പോയാൽ മതിയെന്ന് പൊലീസ്. ഇതോടെ സ്റ്റേഷനിൽ തർക്കമായി. 



കടുത്തുരുത്തി സ്റ്റേഷനിൽ ചൊവ്വാഴ്ച ഉച്ചയ്ക്കാണു സംഭവം. മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് ആപ്പാഞ്ചിറ തോട് വൃത്തിയാക്കുന്നതിനിടെയാണ്  പാമ്പിനെ നാട്ടുകാർ പിടികൂടിയത്. 15 മുട്ടകളും ലഭിച്ചു. നാട്ടുകാർ പെരുമ്പാമ്പിനെ പ്ലാസ്റ്റിക് ചാക്കിലാക്കി. പെരുമ്പാമ്പിനെ ഓട്ടോയിൽ കയറ്റി പൊലീസിന് കൈമാറാനായി സ്റ്റേഷനിലെത്തി. 


വനം വകുപ്പിനു കൈമാറണമെന്നും പാമ്പിനു പരുക്കുണ്ടോയെന്ന് പരിശോധിക്കണമെന്നും പൊലീസ് അറിയിച്ചു. ഇതോടെ നാട്ടുകാരും പൊലീസുമായി  തർക്കമായി. ഇതോടെ നാട്ടുകാർ പഞ്ചായത്തംഗം നോബി മുണ്ടയ്ക്കനെ വിളിച്ചു വരുത്തി. പാമ്പുമായെത്തിയ സംഘത്തിലെ പലരും ഇതിനിടെ സ്റ്റേഷനിൽ നിന്നു മുങ്ങി. 

 



തുടർന്ന് പഞ്ചായത്തംഗം നോബി ഉത്തരവാദിത്തം ഏറ്റെടുത്ത് സ്റ്റേഷനിൽ തുടർന്നു. രണ്ടരയോടെ വനം വകുപ്പ് അധികൃതരെത്തി ഏറ്റെടുത്തു.
Reactions

MORE STORIES

മീനച്ചിലാറ്റിൽ കാണാതായ അമലിന്റെ മൃതദേഹം കണ്ടെത്തി
പോളിയോ ബാധിച്ച്‌ അരയ്ക്ക് താഴേയ്ക്ക് തളർന്ന 40 വയസുകാരൻ വേമ്പനാട്ടുകായൽ നീന്തി കീഴടക്കി
എസ്എസ്എൽസി പരീക്ഷാഫലം നാളെ
അതിശക്തമായ മഴ മുന്നറിയിപ്പ്; മഴക്കാലത്തെ നേരിടാൻ വിപുലമായ ഒരുക്കങ്ങൾ
കേരളത്തിൽ വീണ്ടും നിപ്പ! നാൽപ്പത്തിരണ്ടുകാരി ആശുപത്രിയിൽ
അരുവിത്തുറ സെന്റ് ജോർജ് സ്കൂളിൽ സമ്മർ കോച്ചിംഗ് ക്യാമ്പ് ആരംഭിച്ചു
വെള്ളികുളം സെൻ്റ് ആൻ്റണീസ് സ്കൂളിൽ സമ്മർ കോച്ചിംഗ് ക്യാമ്പ് ആരംഭിച്ചു
ഈരാറ്റുപേട്ട ഗവ. മുസ്‌ലിം എൽ പി സ്കൂൾ ഇനി സമ്പൂർണ്ണ ഡിജിറ്റൽ വിദ്യാലയം
കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദ്ദേശപ്രകാരം ഇന്ന് 4 മണിക്ക് സിവിൽ ഡിഫൻസ് മോക്ക് ഡ്രിൽ നടത്തും
പാലാ രൂപത മിഷനറി സംഗമം മെയ് 10, പ്രവിത്താനം മാർ ആഗസ്‌തിനോസ് ഫൊറോന പളളിയിൽ