Hot Posts

6/recent/ticker-posts

ഭരണങ്ങാനത്തു വൻ തീപിടുത്തം


ഭരണങ്ങാനത്തു വൻ തീപിടുത്തം ഫോട്ടോ ഫ്രെയിമിങ് ഗോഡൗണിൽ പടർന്ന തീ അണക്കാൻ ശ്രമം തുടരുന്നു. ആളപായമില്ല. ഫെഡറൽ ബാങ്ക് ഉൾപ്പെടെ പ്രവർത്തിക്കുന്ന കോക്കാട്ട് ബിൽഡിംഗിലാണ് അഗ്നിബാധ ഉണ്ടായിരിക്കുന്നത്. രാത്രി ഏഴു മണിയോടെയാണ് തീ പടർന്നത്. കെട്ടിടത്തിന്റെ രണ്ടാം നിലയിൽ പ്രവർത്തിക്കുന്ന ചേന്നാംപള്ളിൽ ഫോട്ടോ ഫ്രെയിമിംഗ് ഗോഡൗണിൽ ഏതാണ്ട് പൂർണമായും തീ പടർന്ന് കഴിഞ്ഞു. പാലാ ഫയർഫോഴ്സിൻ്റെ നേതൃത്വത്തിൽ രണ്ട് യൂണിറ്റുകൾ തീയണയ്ക്കാനുള്ള ശ്രമം തുടരുകയാണ്.





Reactions