Hot Posts

6/recent/ticker-posts

കെ എം മാണി അനുസ്മരണം; സെമിനാര്‍ ശശി തരൂർ എംപി ഉദ്‌ഘാടനം ചെയ്യും


കോട്ടയം: കേരളാ കോണ്‍ഗ്രസ് (എം) നേതാവും മുന്‍മന്ത്രിയുമായ 
കെ എം മാണിയുടെ മൂന്നാം ചരമവാര്‍ഷികത്തോടനുബന്ധിച്ച് സെമിനാര്‍ സംഘടിപ്പിക്കുന്നു. കേരള സമ്പത്ത് വ്യവസ്ഥ, അദ്ധ്വാനവര്‍ഗ സിദ്ധാന്തത്തിന്റെ പ്രസക്തി എന്ന വിഷയത്തെ ആസ്പദമാക്കി എട്ടാം തീയതി രാവിലെ 10. 30ന് നടക്കുന്ന ഓണ്‍ലൈന്‍ സെമിനാര്‍ ശശി തരൂര്‍ എംപി ഉദ്ഘാടനം ചെയ്യും.



കെ.എം.മാണി സെന്റര്‍ ഫോര്‍ ബഡ്ജറ്റ് റിസേര്‍ച്ച് ചെയര്‍പേഴ്‌സണ്‍ നിഷാ ജോസ് കെ മാണി വിഷയാവതരണം നടത്തും. ടെക്‌നോപാര്‍ക്ക് മുന്‍ സിഇഒ ജി. വിജയരാഘവന്‍, പബ്ലിക് പോളിസി റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ ഡോ. ജോസ് ജേക്കബ് എന്നിവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിക്കും. 


ജോര്‍ജ് കുളങ്ങര, പയസ് കുര്യന്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുക്കും. ലേബര്‍ ഇന്ത്യ കോളേജും കെ എം മാണി സെന്റര്‍ ഫോര്‍ ബഡ്ജറ്റ് റിസേര്‍ച്ചും സംയുക്തമായാണ് സെമിനാര്‍ സംഘടിപ്പിക്കുന്നത്.

Reactions

MORE STORIES

പാലാ രൂപതാ കുടുംബ കൂട്ടായ്മയുടെ 'ജീവമന്ന ' വചന പഠന പരമ്പര ഉദ്ഘാടനം ചെയ്തു
വലവൂർ ഗവൺമെന്റ് യുപി സ്കൂളിൽ പ്രഭാതഭക്ഷണ വിതരണ ഉദ്ഘാടനം നടന്നു
'കൃഷിയിടം മുതൽ കർഷകർക്കൊപ്പം' സമഗ്ര പദ്ധതി നടപ്പിലാക്കും: മാർ ജോസഫ് കല്ലറങ്ങാട്ട്
നേത്ര പരിശോധനാ ക്യാമ്പ് നാളെ പാലായിൽ
പാലായിൽ വാഹനാപകടത്തിൽ രണ്ട് സ്ത്രീകൾക്ക് ദാരുണാന്ത്യം
വോട്ടർപട്ടിക: ഓഗസ്റ്റ് 12 വരെ പേരു ചേർക്കാം
ദുർഗ് സംഭവം: ആസൂത്രിതം, കള്ളക്കേസ് പിൻവലിക്കണം, കുറ്റവാളികളെ തുറുങ്കിലടയ്ക്കണം: ഡാൻ്റീസ് കൂനാനിക്കൽ
എന്താണ് തിമിംഗല ഛര്‍ദ്ദി..എന്തിന് ഉപയോ​ഗിക്കുന്നു
പാലാ രൂപത പ്ലാറ്റിനം ജൂബിലി സ്‌മാരക പാലാ സാൻതോം ഫുഡ് ഫാക്ടറി ഉദ്ഘാടനം ജൂലൈ 14 ന്
വിവാഹച്ചടങ്ങിനിടെ വഴക്കിട്ട് വരനും വധുവും, വിഷം കഴിച്ച് വരൻ മരിച്ചു