Hot Posts

6/recent/ticker-posts

ഇനി ആരും അറിയില്ലെന്ന് പറയരുത്!; വിവിധ നിരത്തുകളില്‍ വാഹനങ്ങളുടെ വേഗപരിധി അറിയിച്ച് പൊലീസ്


പ്രധാന നിരത്തുകളില്‍ വിവിധ വാഹനങ്ങളില്‍ അനുവദിച്ചിട്ടുള്ള പരമാവധി വേഗത എത്രയെന്ന് വ്യക്തമാക്കി പൊലീസ്. അമിത വേഗത നിയന്ത്രിക്കാന്‍ അത്യാധുനിക ക്യാമറകളും വേഗപരിധി ബോര്‍ഡുകളും സ്ഥാപിക്കുമെന്ന് ഗതാഗതമന്ത്രി ആന്റണി രാജു പ്രഖ്യാപിച്ച പശ്ചാത്തലത്തിലാണ് കേരള പൊലീസ് ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ പ്രധാന നിരത്തുകളിലെ വേഗപരിധി അറിയിച്ചിരിക്കുന്നത്. 



നഗരസഭ, മുന്‍സിപ്പാലിറ്റി പ്രദേശങ്ങളില്‍ കാറുകള്‍ക്കും ഇരുചക്രവാഹനങ്ങള്‍ക്കും സഞ്ചരിക്കാവുന്ന പരമാവധി വേഗത 50 കിലോ മീറ്ററാണ്. ദേശീയ പാതകളില്‍ കാറുകള്‍ക്ക് 85 കിലോ മീറ്റര്‍ വരെ വേഗതയില്‍ സഞ്ചരിക്കാം. ഇരു ചക്രവാഹനങ്ങള്‍ക്ക് ദേശീയ പാതയില്‍ 60 കിലോ മീറ്റര്‍ വേഗതയിലേ സഞ്ചരിക്കാന്‍ സാധിക്കൂ. ഓട്ടോറിക്ഷയ്ക്ക് ദേശീയ പാതകളില്‍ പരമാവധി 50 കിലോ മീറ്റര്‍ വേഗതയില്‍ മാത്രമേ സഞ്ചരിക്കാന്‍ സാധിക്കൂ.


പൊതുഗതാഗതത്തിന് ഉപയോഗിക്കുന്ന ലൈറ്റ് മോട്ടോര്‍ വാഹനങ്ങള്‍ക്കും മീഡിയം/ ഹെവി പാസഞ്ചര്‍ വാഹനങ്ങള്‍ക്കും മീഡിയം/ഹെവി ഗുഡ്‌സ് വാഹനങ്ങള്‍ക്കും ദേശീയ പാതകളില്‍ പരമാവധി 65 കിലോ മീറ്റര്‍ വേഗതയില്‍ സഞ്ചരിക്കാം. എല്ലാ വാഹനങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് സമീപമുള്ള നിരത്തുകളില്‍ 30 കിലോ മീറ്ററിന് താഴെ മാത്രം വേഗത പാലിക്കണം.

വേഗപരിധി സംബന്ധിച്ച് കേരള പൊലീസ് അറിയിച്ച സമ്പൂര്‍ണ വിവരങ്ങള്‍ ചുവടെ:





Reactions

MORE STORIES

വിദ്യാർത്ഥി മരിച്ചു, മാർ സ്ലീവാ മെഡിസിറ്റിയിലെ ചികിത്സാ പിഴവ് എന്ന് ആരോപണം, കേസെടുത്ത് പൊലീസ്
ശാസ്ത്രമേളയിൽ സമ്മാനാർഹരായ കുട്ടികളെ അനുമോദിച്ച്‌ പ്ലാശനാൽ ഗവ. എൽ പി സ്കൂൾ
‘മൈൻഡ് യുവർ മൈൻഡ്’ മാനസികാരോഗ്യ ബോധവത്കരണ പരിപാടി നടന്നു
ഉഴവൂരിൽ വികസന സദസ് നടന്നു
ലിറ്റിൽ ഫ്ലവർ ഹൈസ്കൂൾ ശതാബ്ദി ഉദ്ഘാടനം ഇന്ന്
പാലായിലെ ബസ് സമരം ഒത്തുതീർപ്പായി. അക്രമികൾക്കെതിരെ മുഖം നോക്കാതെ നടപടി സ്വീകരിക്കും
പാലായിൽ നാളെയും ബസ് ജീവനക്കാരുടെ പണിമുടക്ക്
പുതിയ ഇലവൺ കെ.വി. ലൈൻ അപകടാവസ്ഥയിൽ!
രാമപുരം എസ് എച് എൽ പി സ്കൂളിലെ കുട്ടികളോടൊപ്പം ജോസ് കെ മാണി എം പി
മാരക ലഹരികള്‍ ഭയാനകമായ വിപത്തുകള്‍ വാരിവിതയ്ക്കുന്നു, ജാഗ്രത വേണം -  ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട്