കോട്ടയം: രണ്ടാം പിണറായി വിജയൻ സർക്കാരിന്‍റെ ഒന്നാം വാർഷികത്തോട് അനുബന്ധിച്ച് സംഘടിപ്പിക്കുന്ന എന്‍റെ കേരളം പ്രദർശന വിപണന മേളയുടെ ജില്ലാതല ആഘോഷങ്ങൾ ഈ മാസം 28ന് കോട്ടയം നാഗമ്പടം മൈതാനത്ത് ആരംഭിക്കും രാവിലെ 11ന് നാഗമ്പടം മൈതാനത്ത് പ്രത്യേക വേദിയിൽ മന്ത്രി വി എൻ വാസവൻ മേളയുടെ ജില്ലാതല ഉദ്ഘാടനം നിർവഹിക്കും.
ചടങ്ങിൽ ലൈഫ് വീടുകളുടെ താക്കോൽ വിതരണവും, ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനവും മന്ത്രി നിർവഹിക്കും. കലാസാംസ്കാരിക പരിപാടികളുടേയും ഭക്ഷ്യമേളയും ഉദ്ഘാടനം തോമസ് ചാഴിക്കാടൻ എംപി നിർവഹിക്കും.
കൊവിഡ് പ്രതിസന്ധിക്ക് ശേഷം സംസ്ഥാന സർക്കാരിന്റെ നേതൃത്വത്തിൽ മെയ് 4വരെ സംഘടിപ്പിക്കുന്ന മേളയിൽ 67 വകുപ്പുകളും,155 സ്ഥാപനങ്ങളും പങ്കെടുക്കും 60,000 ചതുരശ്ര അടി വിസ്തൃതിയുള്ള പന്തലിൽ 155 സ്റ്റാളുകളാണ് ഒരുക്കുന്നത്. 155 വ്യത്യസ്തമായ പരിപാടികളും ഇതോടൊപ്പം സംഘടിപ്പിക്കും. ജില്ലാ കളക്ടർ ഡോ. പി കെ ജയശ്രീ, ജില്ലാ പോലീസ് മേധാവി ഡി ശില്പ തുടങ്ങിയവർ കോട്ടയത്ത് വാർത്താസമ്മേളനത്തിൽ പരിപാടികൾ വിശദീകരിച്ചു.

