കോട്ടയം: കൊവിഡ് മുന്‍കരുതല്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്ത് മാസ്‌ക് വീണ്ടും നിർബന്ധമാക്കി. ഇതിന്റെ ഭാഗമായി വ്യാഴാഴ്ച മുതൽ പൊലീസ് പരിശോധനയും ശക്തമാക്കും. പരിശോധന പുനഃരാരംഭിക്കാനും നിര്‍ദേശം ലംഘിക്കുന്നവരില്‍ നിന്നും പിഴ ഈടാക്കാനും ജില്ലാ പൊലീസ് മേധാവികള്‍ക്ക് നിര്‍ദേശം നല്‍കി.
മാസ്‌ക് ധരിക്കുന്നതില്‍ വീഴ്ച വരുത്തുന്നവരില്‍ നിന്നും 500 രൂപയായിരിക്കും പിഴയീടാക്കുക. കോവിഡിന്റെ ആദ്യ തരംഗത്തില്‍ 200 രൂപയായിരുന്ന പിഴ പിന്നീട് 500 ആക്കി ഉയര്‍ത്തുകയായിരുന്നു. ദുരന്ത നിവാരണ നിയമം (2005) പ്രകാരം പിഴ ഈടാക്കാനാണ് നിര്‍ദേശം.
ഒരു ഇടവേളക്ക് ശേഷമാണ് സംസ്ഥാനത്ത് വീണ്ടും മാസ്‌ക് നിര്‍ബന്ധമാക്കുന്നത്. കൊവിഡ് വ്യാപിക്കുന്ന പശ്ചാത്തലത്തിലാണ് തീരുമാനം. പൊതുസ്ഥലങ്ങളിലും, തൊഴിലിടങ്ങളിലും, യാത്ര ചെയ്യുമ്പോഴും മാസ്‌ക് ധരിക്കല്‍ നിര്‍ബന്ധമാണ്. ഉത്തരവ് കര്‍ശനമായി നടപ്പാക്കാനാണ് ആരോഗ്യ വകുപ്പിന്റെ നിര്‍ദേശം.

