പാലാ: എംഎൽഎ യുടെ ആസ്തി വികസന ഫണ്ട് ഉപയോഗിച്ച് ചെറിയാൻ ജെ കാപ്പൻ സ്മാരക മുനിസിപ്പൽ സ്റ്റേഡിയത്തിൻ്റെ പ്രവേശന കവാടത്തോടു ചേർന്നു സംസ്ഥാന നിർമ്മിതി കേന്ദ്രം നിർമ്മിച്ച ബസ് കാത്തിരിപ്പ് കേന്ദ്രത്തിൻ്റെ സീലിംഗ് തകർന്നു വീണ സംഭവത്തിൽ മാണി സി കാപ്പൻ എംഎൽഎ റിപ്പോർട്ട് തേടി.
വള്ളിച്ചിറയിൽ പ്രവർത്തിക്കുന്ന നിർമ്മിതികേന്ദ്രത്തിൻ്റെ യൂണിറ്റിനായിരുന്നു നിർമ്മാണച്ചുമതല. തകരാർ അടിയന്തിരമായി പരിഹരിച്ചു റിപ്പോർട്ട് നൽകാൻ നിർമ്മിതികേന്ദ്രത്തിന് മാണി സി കാപ്പൻ എംഎൽഎ നിർദ്ദേശം നൽകി. റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ നടപടി സ്വീകരിക്കുമെന്നും എംഎൽഎ അറിയിച്ചു.

