കോട്ടയം: മഴയുയർത്തിയ പ്രതിസന്ധികൾക്കിടെ കോട്ടയം ജില്ലയിൽനിന്ന് സംഭരിച്ചത് 100 കോടിയിലധികം രൂപയുടെ നെല്ല്. മഴയും കൃഷിനാശവും കോവിഡും ഉയർത്തുന്ന ഭീഷണികൾക്കിടയിലും നെല്ല് സംഭരണം പുരാഗമിക്കുകയാണ്. കോട്ടയം താലൂക്കിൽ നിന്നാണ് ഏറ്റവും കൂടുതൽ നെല്ല് സംഭരിച്ചത്.
കഴിഞ്ഞ തവണത്തെ അപേക്ഷിച്ച് ഇത്തവണ സംഭരണ വിലയിലും വർദ്ധനയുണ്ട്. നെല്ലെടുത്തശേഷം കർഷകർക്ക് ലഭിക്കുന്ന പി.ആർ.എസ് രസീത് ബാങ്കുകളിൽ നൽകുമ്പോൾ കർഷകർക്ക് പണം ലഭിക്കും. പിന്നീട് ഈ പണം സർക്കാർ ബാങ്കുകൾക്ക് കൈമാറും. വേനൽമഴ തിരിച്ചടിയായെങ്കിലും ഉൽപാദനത്തിൽ കാര്യമായ കുറവ് വന്നിട്ടില്ല.

