മീനച്ചിലാറ്റിൽ കുളിക്കാനിറങ്ങിയ 2 വിദ്യാർത്ഥികൾ മുങ്ങിമരിച്ചു. പുന്നത്തുറ പള്ളിക്കുന്നേൽ കടവിൽ ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു സംഭവം. ചെറുവാണ്ടൂർ സ്വദേശികളായ അമൽ (16), നവീൻ (15) എന്നിവരാണ് മരിച്ചത്.
പള്ളിക്കുന്നേൽ കടവിൽ കുളിക്കാനിറങ്ങിയ നാലംഗസംഘത്തിലെ 2 പേരാണ് മരണമടഞ്ഞത്. കുളിക്കുന്നതിനിടെ കാൽവഴുതി മുങ്ങിത്താഴുകയായിരുന്നു. ഇവരെ രക്ഷിക്കാൻ സമീപത്ത് ചൂണ്ടയിട്ടുകൊണ്ടിരുന്നവർ ശ്രമിച്ചെങ്കിലും കരയ്ക്കെത്തിച്ചപ്പോഴെങ്കിലും ഒരാൾ മരണപ്പെട്ടിരുന്നു. മറ്റെയാളെ ആശുപതിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഏറ്റുമാനൂർ പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. വലിയ കയങ്ങളുള്ള പ്രദേശം അപകടമേഖലയാണെന്ന് പ്രദേശവാസികൾ പറഞ്ഞു. പ്രദേശവാസികളുടെ മുന്നറിയിപ്പ് അവഗണിച്ച് നിരവധി കുട്ടികൾ കടവിൽ ഇറങ്ങാറുണ്ടെന്നും ഇത് തടയാൻ അധികൃതർ നടപടി സ്വീകരിക്കണമെന്നും പ്രദേശവാസികൾ ആവശ്യപ്പെട്ടു.

