Hot Posts

6/recent/ticker-posts

സംശയരോഗം!; പൈകയിൽ യുവതിയെ ഭർത്താവ് കുത്തി പരിക്കേൽപ്പിച്ചു; പ്രതി അറസ്റ്റിൽ


പൈക: യുവതിയെ ഭര്‍ത്താവ് കഴുത്തില്‍ കുത്തി പരിക്കേല്‍പ്പിച്ചു. പൈക മല്ലികശ്ശേരിയിലാണ് സംഭവം നടന്നത്. സിനി എന്ന 42കാരിയെയാണ് 48 കാരനായ ഭര്‍ത്താവ് ബിനോയ്‌ ജോസഫ് കുത്തിപ്പരിക്കേൽപ്പിച്ചത്. 



ആക്രമണത്തില്‍ ഗുരുതരമായി പരുക്കേറ്റ സിനിയെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംശയരോഗമാണ് ആക്രമണത്തിന് പിന്നിലെന്നാണ് പ്രാഥമിക നിഗമനം. 


കഴിഞ്ഞ ദിവസം രാത്രി 10.30 യോടെ കിടപ്പുമുറിയിൽ വെച്ചാണ് ഇയാള്‍ സിനിയുടെ കഴുത്തില്‍ കത്തി ഉപയോഗിച്ച്‌ കുത്തിയത്. ഈ സമയം കുട്ടികള്‍ മറ്റൊരു മുറിയില്‍ ഉറങ്ങികിടക്കുകയായിരുന്നു. ബിനോയിയെ പൊന്‍കുന്നം പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇയാള്‍ക്ക് മാനസിക അസ്വാസ്ഥ്യം ഉണ്ടായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്.

Reactions

MORE STORIES

മീനച്ചിലാറ്റില്‍ രണ്ട് കുട്ടികളെ കാണാതായതായി വിവരം
INTUC മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ തീക്കോയിൽ മെയ് ദിന റാലിയും പൊതുയോഗവും നടന്നു
മീനച്ചിലാറ്റിൽ കാണാതായ അമലിന്റെ മൃതദേഹം കണ്ടെത്തി
പോളിയോ ബാധിച്ച്‌ അരയ്ക്ക് താഴേയ്ക്ക് തളർന്ന 40 വയസുകാരൻ വേമ്പനാട്ടുകായൽ നീന്തി കീഴടക്കി
വിഴിഞ്ഞം തുറമുഖം പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിച്ചു
പാലായിൽ ഉത്സവ മേളം തീർത്ത്‌ ഷിബുസ് മ്യൂസിക് ഇൻസ്ട്രമെൻറ്സ് ഷോപ്പിന്റെ ഉദ്‌ഘാടനം
മനക്കുന്ന് വടയാർ ക്ഷേത്രത്തിലെ ഈ വർഷത്തെ തിരുഉത്സവം മെയ് 7 മുതൽ 11 വരെ
മീനച്ചിലാറ്റില്‍ കാണാതായ ഒരാളുടെ മൃതദേഹം കണ്ടെത്തി
മീനച്ചിലാറ്റില്‍ കാണാതായ യുവാക്കള്‍ക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുന്നു; കളരിയാമാക്കൽ ചെക്ക് ഡാം തുറക്കും
മാതാപിതാക്കളുടെ പാദപൂജ ചെയ്ത് കുട്ടികള്‍