Hot Posts

6/recent/ticker-posts

സ്വർണ്ണപ്പണയം എടുക്കാനെത്തി 45,000 രൂപ തട്ടിയെടുത്ത യുവാവ് പാലാ പോലീസിൻ്റെ പിടിയിൽ


പാലായിലെ അച്ചായൻസ് ഗോൾഡ്  ജൂവലറിയിൽ ഫോൺ വിളിച്ച് ധനകാര്യസ്ഥാപനത്തിൽ പണയത്തിൽ ഇരിക്കുന്ന 20 ഗ്രാം സ്വർണ്ണം എടുത്തു നൽകാൻ സഹായിക്കണമെന്ന് ആവശ്യപ്പെട്ട് 45000 രൂപ തട്ടിയെടുത്ത കേസ്സിൽ തിടനാട് പൂവത്തിങ്കൽ നിബിൻ വിൽസനെയാണ് (40) പാലാ സിഐ കെ പി ടോംസൺ അറസ്റ്റ് ചെയ്തത്.



ഫെബ്രുവരി 26ന് ആയിരുന്നു കേസിന് ആസ്പദമായ സംഭവം. അന്നേദിവസം ഉച്ചയോടെ പാലായിലുള്ള ധനകാര്യസ്ഥാപനത്തിൽ പണയത്തിൽ ഇരിക്കുന്ന സ്വർണം എടുക്കാൻ സഹായിക്കണമെന്ന് ആവശ്യപ്പെട്ട് നിബിൻ ജൂവലറിയിലേക്ക് ഫോൺ ചെയ്തു. ജൂവലറി ഉടമ സ്റ്റാഫിനെ ധനകാര്യ സ്ഥാപനത്തിലേക്ക് പറഞ്ഞയച്ചു. 

പണയത്തിൽ ഇരിക്കുന്ന സ്വർണം എടുക്കുന്നതിനായി സ്റ്റാഫ് 50,000 രൂപ നിബിനു നൽകി. 45,000 രൂപ മാത്രമേ സ്വർണ്ണം എടുക്കാൻ ആവശ്യം ഉള്ളൂ എന്നു പറഞ്ഞു വിശ്വസിപ്പിച്ച്  നിബിൻ 5000 രൂപ മടക്കി നൽകി. തുടർന്ന്  നിബിൻ രണ്ടാം നിലയിലുള്ള ധനകാര്യ സ്ഥാപനത്തിലേക്ക്  കയറിപ്പോയി. പിന്നീട് പ്രതി ധനകാര്യ സ്ഥാപനത്തിന്റെ പുറകുവശത്തുള്ള  ഇടനാഴിയിലൂടെ പണവുമായി രക്ഷപ്പെടുകയായിരുന്നു. 


കുറേ സമയത്തിന് ശേഷവും നിബിനെ കാണാതിരുന്ന ജൂവലറി സ്റ്റാഫ് ഫോണിൽ ബന്ധപ്പെട്ടപ്പോൾ ഫോൺ ഓഫ്‌ ആയിരുന്നു. ചതി തിരിച്ചറിഞ്ഞ ജ്വല്ലറി ഉടമ പോലീസ് സ്റ്റേഷനിൽ പരാതി നൽകി കേസെടുക്കുകയായിരുന്നു.
    
പണവുമായി മുങ്ങിയ പ്രതി ഗോവ, മംഗലാപുരം, ബാംഗ്ലൂർ തുടങ്ങിയ സ്ഥലങ്ങൾ കറങ്ങിയതിനു ശേഷം എറണാകുളത്തെത്തി ടൂറിസ്റ്റ് ഹോമിൽ താമസിച്ചുവരികയായിരുന്നു.

എറണാകുളത്തു നിന്നും പ്രതിയെ പിടികൂടുന്ന സമയം പ്രതി സ്വർണപണയം എടുത്തുകൊടുക്കുന്ന നിരവധി ജൂലറികളുമായി സംസാരിച്ച് സമാന തട്ടിപ്പിന് ശ്രമിക്കുകയായിരുന്നു. നിബിൻ  ഗോവ മംഗലാപുരം ബാംഗ്ലൂർ തുടങ്ങിയ സ്ഥലങ്ങളിൽ സമാനരീതിയിലുള്ള തട്ടിപ്പ് നടത്തിയതായി സംശയിക്കുന്നതായി സി.ഐ. കെ.പി. ടോംസൺ പറഞ്ഞു. ഇത് സംബന്ധിച്ച് കൂടുതൽ അന്വേഷണങ്ങൾ നടന്നു വരുന്നു.
        
പാലാ പ്രിൻസിപ്പൽ എസ് ഐ അഭിലാഷ് എം ഡി,എ എസ് ഐ ബിജു കെ തോമസ്, സീനിയർ സിവിൽ പോലീസ് ഓഫീസർ ഷെറിൻ സ്റ്റീഫൻ, സിപിഒ രഞ്ജിത്ത് സി എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.

Reactions

MORE STORIES

പാലാ രൂപതാ കുടുംബ കൂട്ടായ്മയുടെ 'ജീവമന്ന ' വചന പഠന പരമ്പര ഉദ്ഘാടനം ചെയ്തു
വലവൂർ ഗവൺമെന്റ് യുപി സ്കൂളിൽ പ്രഭാതഭക്ഷണ വിതരണ ഉദ്ഘാടനം നടന്നു
'കൃഷിയിടം മുതൽ കർഷകർക്കൊപ്പം' സമഗ്ര പദ്ധതി നടപ്പിലാക്കും: മാർ ജോസഫ് കല്ലറങ്ങാട്ട്
നേത്ര പരിശോധനാ ക്യാമ്പ് നാളെ പാലായിൽ
പാലായിൽ വാഹനാപകടത്തിൽ രണ്ട് സ്ത്രീകൾക്ക് ദാരുണാന്ത്യം
ദുർഗ് സംഭവം: ആസൂത്രിതം, കള്ളക്കേസ് പിൻവലിക്കണം, കുറ്റവാളികളെ തുറുങ്കിലടയ്ക്കണം: ഡാൻ്റീസ് കൂനാനിക്കൽ
വോട്ടർപട്ടിക: ഓഗസ്റ്റ് 12 വരെ പേരു ചേർക്കാം
പാലാ രൂപത പ്ലാറ്റിനം ജൂബിലി സ്‌മാരക പാലാ സാൻതോം ഫുഡ് ഫാക്ടറി ഉദ്ഘാടനം ജൂലൈ 14 ന്
എന്താണ് തിമിംഗല ഛര്‍ദ്ദി..എന്തിന് ഉപയോ​ഗിക്കുന്നു
ഈരാറ്റുപേട്ടയിൽ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ട്