Hot Posts

6/recent/ticker-posts

ഇരട്ടമഹാലക്ഷാര്‍ച്ചന ഭക്തിനിര്‍ഭരമായി സമാപിച്ചു

പാലായിലും സമീപ പ്രദേശങ്ങളിലും നിങ്ങളുടെ വിശേഷാവസരങ്ങൾ HD ലൈവ് സ്ട്രീം ചെയ്യുന്നതിനായി വിളിക്കൂ.. 85901 76743


പാലാ: ഏഴാച്ചേരി കാവിന്‍പുറം ക്ഷേത്രത്തില്‍ രണ്ടു ദിവസമായി നടന്നുവന്ന ഇരട്ടമഹാലക്ഷാര്‍ച്ചനയ്ക്ക് ഭക്തിനിര്‍ഭരമായ സമാപനം. മുഖ്യ യജ്ഞാചാര്യന്‍ സൂര്യകാലടി സൂര്യന്‍ സുബ്രഹ്മണ്യന്‍ ഭട്ടതിരിപ്പാടിന്റെ നേതൃത്വത്തില്‍ അഷ്ടദ്രവ്യമഹാഗണപതി ഹോമത്തോടെയാണ് രണ്ടാം ദിവസത്തെ മഹാലക്ഷാര്‍ച്ചന ആരംഭിച്ചത്. 



ശിവസഹസ്രനാമ അര്‍ച്ചനയാണ് ലക്ഷം ഉരുക്കഴിച്ചത്. കലശപൂജയും അര്‍ച്ചനാഭക്ഷണ വിതരണവും ഉണ്ടായിരുന്നു. 
വൈകിട്ട് ലക്ഷാര്‍ച്ചന സമാപന ഭാഗമായി മന്ത്രസിദ്ധി വരുത്തിയ കലശം ഉമാമഹേശ്വര സന്നിധിയിലേക്ക് താളമേളങ്ങളോടെ എഴുന്നള്ളിച്ചു.



തുടര്‍ന്ന് കലശാഭിഷേകം, ലക്ഷാര്‍ച്ചന പ്രസാദ വിതരണം എന്നിവയും ഉണ്ടായിരുന്നു. മുഖ്യകാര്‍മ്മികന്‍ സൂര്യന്‍ സുബ്രഹ്മണ്യന്‍ ഭട്ടതിരിപ്പാടിനും സഹകാര്‍മ്മികര്‍ക്കും ദക്ഷിണ സമര്‍പ്പിച്ചതോടെ ഇരട്ടമഹാലക്ഷാര്‍ച്ചനയ്ക്ക് പരിസമാപ്തിയായി.
Reactions

MORE STORIES

മീനച്ചിലാറ്റില്‍ രണ്ട് കുട്ടികളെ കാണാതായതായി വിവരം
INTUC മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ തീക്കോയിൽ മെയ് ദിന റാലിയും പൊതുയോഗവും നടന്നു
മീനച്ചിലാറ്റിൽ കാണാതായ അമലിന്റെ മൃതദേഹം കണ്ടെത്തി
പോളിയോ ബാധിച്ച്‌ അരയ്ക്ക് താഴേയ്ക്ക് തളർന്ന 40 വയസുകാരൻ വേമ്പനാട്ടുകായൽ നീന്തി കീഴടക്കി
വിഴിഞ്ഞം തുറമുഖം പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിച്ചു
പാലായിൽ ഉത്സവ മേളം തീർത്ത്‌ ഷിബുസ് മ്യൂസിക് ഇൻസ്ട്രമെൻറ്സ് ഷോപ്പിന്റെ ഉദ്‌ഘാടനം
മനക്കുന്ന് വടയാർ ക്ഷേത്രത്തിലെ ഈ വർഷത്തെ തിരുഉത്സവം മെയ് 7 മുതൽ 11 വരെ
മീനച്ചിലാറ്റില്‍ കാണാതായ ഒരാളുടെ മൃതദേഹം കണ്ടെത്തി
മീനച്ചിലാറ്റില്‍ കാണാതായ യുവാക്കള്‍ക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുന്നു; കളരിയാമാക്കൽ ചെക്ക് ഡാം തുറക്കും
മാതാപിതാക്കളുടെ പാദപൂജ ചെയ്ത് കുട്ടികള്‍