Hot Posts

6/recent/ticker-posts

മാറിപ്പോയ നായ്ക്കുട്ടിക്കൊപ്പം നാല് മാസം, തിരിച്ചറിയാനാകാതെ ഉടമ


ബ്യൂട്ടി പാര്‍ലറില്‍  നായയുടെ രോമം വെട്ടാന്‍ കൊണ്ടുപോയതായിരുന്നു ഉടമ. എന്നാൽ തിരികെയെത്തിയപ്പോള്‍ മുതല്‍ നായ വിചിത്രമായി പെരുമാറാന്‍ തുടങ്ങി. ജെര്‍മന്‍ ഷെപ്പേര്‍ഡ് ഇനത്തില്‍ പെട്ട ഈ പെണ്‍നായ പേര് വിളിച്ചാല്‍ പ്രതികരിക്കുന്നില്ലെന്ന് മാത്രമല്ല പഴയ പോലെ അടുപ്പവും കാണിക്കാതായി. പലപ്പോഴും ഉടമയെ നോക്കി കുരയ്ക്കുക വരെ ചെയ്യുന്നു എന്നിങ്ങനെയായിരുന്നു ഉടമയായ സ്ത്രീയുടെ പരാതി. നാല് മാസത്തിന് ശേഷമാണ് തന്‍റെ കൂടെ ബ്യൂട്ടി പാര്‍ലറില്‍ നിന്ന് തിരികെയെത്തിയത് സ്വന്തം നായ അല്ലായിരുന്നുവെന്ന് ഇവർ തിരിച്ചറിഞ്ഞത്.


കാഴ്ചയല്‍ നേരിയ വ്യത്യാസം പോലും ഇല്ലാത്തതിനാലാണ് താന്‍ നായയെ തിരിച്ചറിയാന്‍ വൈകിയതെന്ന് ഇവര്‍ പറയുന്നു. എന്നാല്‍ നായയുടെ പെരുമാറ്റത്തിലുള്ള മാറ്റമാണ് സംശയം വർധിപ്പിച്ചതും ഒടുവില്‍ ആ ഞെട്ടിപ്പിക്കുന്ന തിരിച്ചറിവുണ്ടാക്കിയതും. എമ്മാ എന്നു പേരുള്ള നായ്ക്കുട്ടിയെയാണ് ഇവര്‍ വളര്‍ത്തിയിരുന്നത്. ഉടമയുടെ അച്ഛനുമായി എമ്മയ്ക്ക് വലിയ അത്മബന്ധം ഉണ്ടായിരുന്നു. ബ്യൂട്ടി പാര്‍ലറില്‍ നിന്ന് തിരികെ വീട്ടിലെത്തിയപ്പോള്‍ മുതല്‍ അച്ഛന്‍ വീട്ടിലുണ്ടായിരുന്നില്ല. അച്ഛനെ കാണാത്തതാകാം വിചിത്രമായ പെരുമാറ്റത്തിന് കാരണമെന്നാണ് ഉടമ ആദ്യം കരുതിയത്.


നാല് മാസം ഈ നായ്ക്കുട്ടിയെ പരിപാലിക്കുന്നതില്‍ ചെറിയ വീഴ്ച പോലും ഈ കുടുംബം വരുത്തിയില്ല. പതിവ് പോലെ ഭക്ഷണം കൊടുക്കുകയും മറ്റ് ആവശ്യങ്ങള്‍ നിറവേറ്റുകയും ചെയ്തു. എന്നാല്‍ പേര് വിളിക്കുമ്പോള്‍ പോലും നായ പ്രതികരിക്കാത്തത് കുടുംബാംഗങ്ങളെ വിഷമിപ്പിച്ചു. ഒടുവില്‍ നാല് മാസത്തിന് ശേഷം ഈ ബ്യൂട്ടി പാര്‍ലറില്‍ നിന്ന് തന്നെയാണ് കഴിവതും വേഗം നായയുമായി എത്തണമെന്ന അഭ്യർഥനയെത്തുന്നത്.


ഇതോടെയാണ് നായ മാറിപ്പോയിയെന്ന നിജസ്ഥിതി തിരിച്ചറിയുന്നത്. എമ്മ എന്നു കരുതി വീട്ടിൽ വളർത്തിയിരുന്നത് ബീര്‍ എന്നു വിളിക്കുന്ന മറ്റൊരു നായ്ക്കുട്ടിയെയായിരുന്നു. ഇവിടെ സംഭവിച്ചത് പോലെ തന്നെ യഥാർഥ എമ്മ താന്‍ എത്തിയ വീട്ടിലും ദുഖിതയായി ഉടമയെ കാണാതെ കഴിയുകയായിരുന്നു. ബ്യൂട്ടി പാര്‍ലറില്‍ നിന്ന് കാര്യം അറിയിച്ചതോടെ ഉടന്‍ തന്നെ അവിടെയെത്തി  എമ്മയെ ഇവര്‍ കൂടെക്കൂട്ടി. തന്നെ കണ്ടപ്പോഴുള്ള എമ്മയുടെ പ്രതികരണം കണ്ണീരണിയിക്കുന്നതായിരുന്നുവെന്നും ഇവര്‍ വിശദീകരിച്ചു.

Reactions

MORE STORIES

വിദ്യാർത്ഥി മരിച്ചു, മാർ സ്ലീവാ മെഡിസിറ്റിയിലെ ചികിത്സാ പിഴവ് എന്ന് ആരോപണം, കേസെടുത്ത് പൊലീസ്
ശാസ്ത്രമേളയിൽ സമ്മാനാർഹരായ കുട്ടികളെ അനുമോദിച്ച്‌ പ്ലാശനാൽ ഗവ. എൽ പി സ്കൂൾ
‘മൈൻഡ് യുവർ മൈൻഡ്’ മാനസികാരോഗ്യ ബോധവത്കരണ പരിപാടി നടന്നു
ഉഴവൂരിൽ വികസന സദസ് നടന്നു
ലിറ്റിൽ ഫ്ലവർ ഹൈസ്കൂൾ ശതാബ്ദി ഉദ്ഘാടനം ഇന്ന്
രാമപുരം എസ് എച് എൽ പി സ്കൂളിലെ കുട്ടികളോടൊപ്പം ജോസ് കെ മാണി എം പി
പുതിയ ഇലവൺ കെ.വി. ലൈൻ അപകടാവസ്ഥയിൽ!
പാലായിൽ നാളെയും ബസ് ജീവനക്കാരുടെ പണിമുടക്ക്
എന്താണ് തിമിംഗല ഛര്‍ദ്ദി..എന്തിന് ഉപയോ​ഗിക്കുന്നു
മാരക ലഹരികള്‍ ഭയാനകമായ വിപത്തുകള്‍ വാരിവിതയ്ക്കുന്നു, ജാഗ്രത വേണം -  ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട്