Hot Posts

6/recent/ticker-posts

കോൺഗ്രസിന് കനത്ത തിരിച്ചടി!; 50 നേതാക്കൾ രാജിവെച്ചു


ജമ്മുകശ്മീരിൽ അൻമ്പത് കോൺഗ്രസ് നേതാക്കൾ രാജിവെച്ചു. ഗുലാം നബി ആസാദിനെ പിന്തുണച്ചാണ് ജമ്മുശ്മീരിലെ കോൺഗ്രസ് നേതാക്കൾ പാർട്ടി വിട്ടത്. നേരത്തെ രണ്ടു തവണകളായി എട്ട് കോൺഗ്രസ് നേതാക്കൾ ഗുലാം നബിയെ പിന്തുണച്ച് കോൺഗ്രസിൽ നിന്ന് രാജിവെച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ കൂട്ടരാജിയുണ്ടായത്. കോൺഗ്രസ് മാറില്ലെന്ന് ചിന്തിക്കുന്നവർ പാർട്ടിവിടണമെന്ന് കഴിഞ്ഞ ദിവസം ഗുലാം നബി ആസാദ് ആഹ്വാനം ചെയ്തിരുന്നു.



ജമ്മുകശ്മീർ മുൻ മന്ത്രി ജി എം സറൂരി, മുൻ എംഎൽഎമാരായ അബ്ദുൾ റാഷിദ്, അമിൻ ഭട്ട്, അഹമ്മദ് വാനി, എംഡി അക്രം, ജമ്മുകാശ്മീർ മുൻ ഡെപ്യൂട്ടി സ്പീക്കർ ഗുലാം ഹൈദർ മാലിക്, മുൻ എംഎൽസിമാരായ സുബാഷ് ഗുപ്ത, ഷാം ലാൽ എന്നിവരാണ് നേരത്തെ രാജിവെച്ച കോൺഗ്രസ് നേതാക്കൾ.




ഇവർക്കു പുറമെ നൂറുകണക്കിന് തദ്ദേശ സ്വയംഭരണ സ്ഥാപന സ്ഥാപനങ്ങളിലെ ജനപ്രതിനിധികളും ആസാദിനെ പിന്തുണച്ച് കോൺഗ്രസിൽ നിന്ന് രാജിവെച്ചിരുന്നു. അതേസമയം ജമ്മുകശ്മീർ മുൻ ഉപമുഖ്യമന്ത്രി താരാ ചന്ദ്, മുൻ മന്ത്രിമാരായ അബ്ദുൾ മജിദ് വാനി, മനോഹൽ ലാൽ ശർമ, ഘരു റാം, മുൻ എംഎൽഎ ബൽവാൻ സിംഗ് എന്നിവരും ഡൽഹിയിൽ വെച്ച് ഗുലാം നബി ആസാദുമായി കൂടിക്കാഴ്ച നടത്തി.


അടുത്ത മാസം ഭാരത് ജോഡോ യാത്ര നടക്കാനിരിക്കെ പാർട്ടിയിലെ കൂട്ടരാജി കോൺഗ്രസിന് വലിയ തിരിച്ചടിയായി. സെപ്റ്റംബർ അഞ്ചിന് ഗുലാം നബി ആസാദ് മഹാറാലിയും പ്രഖ്യാപിച്ചിട്ടുണ്ട്. മഹാറാലിയിൽ പുതിയ പാർട്ടി പ്രഖ്യാപനം ഉണ്ടായേക്കും. റാലിക്കുമുമ്പ് കൂടുതൽ നേതാക്കൾ കോൺഗ്രസ് വിട്ട് ഗുലാം നബി ആസാദിനൊപ്പം ചേരുമെന്നാണ് സൂചന.

Reactions

MORE STORIES

മീനച്ചിലാറ്റിൽ കാണാതായ അമലിന്റെ മൃതദേഹം കണ്ടെത്തി
പോളിയോ ബാധിച്ച്‌ അരയ്ക്ക് താഴേയ്ക്ക് തളർന്ന 40 വയസുകാരൻ വേമ്പനാട്ടുകായൽ നീന്തി കീഴടക്കി
മീനച്ചിലാറ്റില്‍ രണ്ട് കുട്ടികളെ കാണാതായതായി വിവരം
മീനച്ചിലാറ്റില്‍ കാണാതായ ഒരാളുടെ മൃതദേഹം കണ്ടെത്തി
മനക്കുന്ന് വടയാർ ക്ഷേത്രത്തിലെ ഈ വർഷത്തെ തിരുഉത്സവം മെയ് 7 മുതൽ 11 വരെ
എസ്എസ്എൽസി പരീക്ഷാഫലം നാളെ
അതിശക്തമായ മഴ മുന്നറിയിപ്പ്; മഴക്കാലത്തെ നേരിടാൻ വിപുലമായ ഒരുക്കങ്ങൾ
കേരളത്തിൽ വീണ്ടും നിപ്പ! നാൽപ്പത്തിരണ്ടുകാരി ആശുപത്രിയിൽ
വെള്ളികുളം സെൻ്റ് ആൻ്റണീസ് സ്കൂളിൽ സമ്മർ കോച്ചിംഗ് ക്യാമ്പ് ആരംഭിച്ചു
അരുവിത്തുറ സെന്റ് ജോർജ് സ്കൂളിൽ സമ്മർ കോച്ചിംഗ് ക്യാമ്പ് ആരംഭിച്ചു