Hot Posts

6/recent/ticker-posts

പാലായിൽ മർദ്ദനത്തിൽ പരിക്കേറ്റ യുവാവ് മരിച്ചു


കോട്ടയം: സംഘം ചേർന്നുള്ള മർദ്ദനത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലിരുന്ന ഐഎൻടിയുസി കട്ടൻസ് തൊഴിലാളി മരണപ്പെട്ടു. പുട്ടു എന്ന് വിളിക്കുന്ന സുനീഷ് (29) ആണ് കൊല്ലപ്പെട്ടത്. പാലായ്ക്കടുത്തുള്ള കരൂർ വൈദ്യശാലപ്പടിയിലാണ് യുവാവ് താമസിച്ചിരുന്നത്.



ആഴ്ചകൾക്കു മുൻപ് സുനീഷിനെ ഒരു പറ്റം  ആളുകൾ ചേർന്ന് മർദ്ദിച്ചിരുന്നു. തുടർന്ന് ഗുരുതരമായി പരിക്കേറ്റ സുനീഷ്  കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ  ചികിത്സയിലായിരുന്നു. ബുധനാഴ്ച വൈകിട്ടോടെ നില വഷളാവുകയും മരണപ്പെടുകയുമാണുണ്ടായത്.




യുവാവിന്റെ മരണവുമായി ബന്ധപ്പെട്ട് സ്ഥലവാസികളായ നാലുപേരെ പോലീസ് അറസ്റ്റ് ചെയ്തു. സുനീഷിന് ഭാര്യയും രണ്ട് മക്കളുമുണ്ട്‌. മൃത സംസ്ക്കാരം വ്യാഴാഴ്ച വൈകിട്ട് മൂന്ന് മണിക്ക് കരൂർ സെന്റ് ജോസഫ് ദേവാലയ സെമിത്തേരിയിൽ നടക്കും.


Reactions

MORE STORIES

വിദ്യാർത്ഥി മരിച്ചു, മാർ സ്ലീവാ മെഡിസിറ്റിയിലെ ചികിത്സാ പിഴവ് എന്ന് ആരോപണം, കേസെടുത്ത് പൊലീസ്
ശാസ്ത്രമേളയിൽ സമ്മാനാർഹരായ കുട്ടികളെ അനുമോദിച്ച്‌ പ്ലാശനാൽ ഗവ. എൽ പി സ്കൂൾ
‘മൈൻഡ് യുവർ മൈൻഡ്’ മാനസികാരോഗ്യ ബോധവത്കരണ പരിപാടി നടന്നു
ഉഴവൂരിൽ വികസന സദസ് നടന്നു
ലിറ്റിൽ ഫ്ലവർ ഹൈസ്കൂൾ ശതാബ്ദി ഉദ്ഘാടനം ഇന്ന്
പാലായിലെ ബസ് സമരം ഒത്തുതീർപ്പായി. അക്രമികൾക്കെതിരെ മുഖം നോക്കാതെ നടപടി സ്വീകരിക്കും
പാലായിൽ നാളെയും ബസ് ജീവനക്കാരുടെ പണിമുടക്ക്
രാമപുരം എസ് എച് എൽ പി സ്കൂളിലെ കുട്ടികളോടൊപ്പം ജോസ് കെ മാണി എം പി
പുതിയ ഇലവൺ കെ.വി. ലൈൻ അപകടാവസ്ഥയിൽ!
മാരക ലഹരികള്‍ ഭയാനകമായ വിപത്തുകള്‍ വാരിവിതയ്ക്കുന്നു, ജാഗ്രത വേണം -  ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട്