Hot Posts

6/recent/ticker-posts

ഐസൊലേഷൻ വാർഡ് ശിലാസ്ഥാപന കർമ്മം നടന്നു


ഈരാറ്റുപേട്ട കുടുംബാരോഗ്യ കേന്ദ്രത്തിൽ ഐസൊലേഷൻ വാർഡിന്റെ ശിലാസ്ഥാപന കർമ്മം പൂഞ്ഞാർ എംഎൽഎ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ നിർവഹിച്ചു. മുൻസിപ്പൽ ചെയർപേഴ്സൺ സുഹ്റ അബ്ദുൽ ഖാദർ അധ്യക്ഷത വഹിച്ചു. 




ചികിത്സാ സൗകര്യങ്ങൾ വർദ്ധിപ്പിക്കുന്നതിന്റെയും കോവിഡ ചികിത്സയ്ക്ക് കൂടുതൽ സൗകര്യങ്ങൾ ഏർപ്പെടുത്തുന്നതിന്റെയും ഭാ​ഗമായിട്ടാണ് ഐസൊലേഷൻ വാർഡ് നിർമിക്കുന്നത്. എംഎൽഎ ആസ്തി വികസന ഫണ്ടിൽനിന്നും അനുവദിച്ച രണ്ടു കോടി രൂപ ഉപയോ​ഗിച്ചാണ് പുതിയ വാർഡ് നിർമ്മിക്കുന്നത്.  




യോഗത്തിൽ മുൻസിപ്പൽ വൈസ് ചെയർമാൻ അഡ്വ വി.എം മുഹമ്മദ് ഇല്യാസ് മുഖ്യപ്രഭാഷണം നടത്തി. ആരോഗ്യകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സഹ് ല ഫിർദൗസ്, വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സുനിത ഇസ്മയിൽ, പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അൻസർ പുള്ളോലിൽ, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ റിയാസ് പ്ലാമൂട്ടിൽ- 


വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ റിസ്വാന സവാദ്,  വാർഡ് കൗൺസിലർ ലീന ജെയിംസ്, വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് എ.എം.എ ഖാദർ ,  വിവിധ രാഷ്ട്രീയകക്ഷി നേതാക്കന്മാരായ കെ.എ മുഹമ്മദ് ഹാഷിം,  അനസ്  നാസർ, പി ആർ ഫൈസൽ, ജെയിംസ് വലിയവീട്ടിൽ, ഹസീബ് വെളിയത്ത്, ഹസീബ് ചായിപറമ്പിൽ,  മെഡിക്കൽ ഓഫീസർ ഡോ.രശ്മി പി. ശശി തുടങ്ങിയവർ പ്രസംഗിച്ചു.


Reactions

MORE STORIES

രാഷ്ട്രപതി ദ്രൗപതി മുർമു നാളെ പാലായിൽ: ഒരുക്കങ്ങൾ പൂർത്തിയായി
തീക്കോയി ഹയർ സെക്കൻഡറി സ്കൂളിൽ മെഗാ രക്തദാന ക്യാമ്പ്
കോട്ടയം ജില്ലയിൽ ഡ്രോണുകളും ഹെലികോപ്റ്ററുകളും പറത്തുന്നത് നിരോധിച്ചു
'പാലാ ഫുഡ് ഫെസ്റ്റ് - 2025': പാലായിൽ രുചിയുടെ മഹാമേളയ്ക്ക് തിരികൊളുത്തി
തീക്കോയി കുടുംബാരോഗ്യ കേന്ദ്രം പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം മന്ത്രി വീണ ജോർജ് നിർവഹിക്കും
പ്രവിശ്യാ ബാഡ്മിൻറ്റൺ: ഡിപോളിനും സെൻറ് ജോസഫ്സിനും കിരീടം
വിദ്യാർത്ഥി മരിച്ചു, മാർ സ്ലീവാ മെഡിസിറ്റിയിലെ ചികിത്സാ പിഴവ് എന്ന് ആരോപണം, കേസെടുത്ത് പൊലീസ്
'റെഡി റ്റു കുക്ക് സ്റ്റാൾ, മീറ്റ് ആൻ്റ് ഫിഷ് സ്റ്റാൾ' ഉദ്ഘാടനം ചെയ്തു
ശാസ്ത്രമേളയിൽ സമ്മാനാർഹരായ കുട്ടികളെ അനുമോദിച്ച്‌ പ്ലാശനാൽ ഗവ. എൽ പി സ്കൂൾ
കർഷകർക്കൊപ്പം ഇടതുപക്ഷം മാത്രം: ജോബ് മൈക്കിൾ എംഎൽഎ