Hot Posts

6/recent/ticker-posts

ആഗസ്റ്റ് 23 ന് പാലായിൽ തൊഴിൽമേള നടത്തും


പാലാ നഗരസഭയിൽ നടപ്പിലാക്കി വരുന്ന ദേശീയ നഗര ഉപജീവന മിഷൻ പദ്ധതിയും യുവകേരളം, DDUGKY എന്നീ പദ്ധതികളുമായി ചേർന്ന് നഗരസഭയുടെ നേതൃത്വത്തിലാണ് തൊഴിൽമേള നടത്തുന്നത്. പാലാ ടൗൺഹാളിലാണ് തൊഴിൽ മേള.



2026 ഓടെ അഭ്യസ്തവിദ്യരായ 20 ലക്ഷം യുവജനങ്ങൾക്ക് തൊഴിൽ നൽകുന്നതിനായി സംസ്ഥാന സർക്കാർ ആവിഷ്കരിച്ച 'എന്റെ തൊഴിൽ എന്റെ അഭിമാനം'  പദ്ധതിയുടെ ലക്ഷ്യം കൈവരിക്കുവാൻ സംഘടിപ്പിക്കുന്ന ഈ തൊഴിൽ മേളയിൽ 18 നും 35 നും ഇടയിൽ പ്രായമുള്ള തൊഴിൽ രഹിതരായ യുവതീ യുവാക്കൾക്ക് പങ്കെടുക്കാവുന്നതാണ്. 




പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ ബയോഡേറ്റയും യോഗ്യത തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളുമായി ആഗസ്റ്റ്റ് 23- ന് രാവിലെ 10 മണിക്ക് മുമ്പായി മുനിസിപ്പൽ ടൗൺഹാളിൽ എത്തിച്ചേരേണ്ടതാണ്.


Reactions

MORE STORIES

രാഷ്ട്രപതി ദ്രൗപതി മുർമു നാളെ പാലായിൽ: ഒരുക്കങ്ങൾ പൂർത്തിയായി
തീക്കോയി ഹയർ സെക്കൻഡറി സ്കൂളിൽ മെഗാ രക്തദാന ക്യാമ്പ്
കോട്ടയം ജില്ലയിൽ ഡ്രോണുകളും ഹെലികോപ്റ്ററുകളും പറത്തുന്നത് നിരോധിച്ചു
'പാലാ ഫുഡ് ഫെസ്റ്റ് - 2025': പാലായിൽ രുചിയുടെ മഹാമേളയ്ക്ക് തിരികൊളുത്തി
തീക്കോയി കുടുംബാരോഗ്യ കേന്ദ്രം പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം മന്ത്രി വീണ ജോർജ് നിർവഹിക്കും
പ്രവിശ്യാ ബാഡ്മിൻറ്റൺ: ഡിപോളിനും സെൻറ് ജോസഫ്സിനും കിരീടം
വിദ്യാർത്ഥി മരിച്ചു, മാർ സ്ലീവാ മെഡിസിറ്റിയിലെ ചികിത്സാ പിഴവ് എന്ന് ആരോപണം, കേസെടുത്ത് പൊലീസ്
'റെഡി റ്റു കുക്ക് സ്റ്റാൾ, മീറ്റ് ആൻ്റ് ഫിഷ് സ്റ്റാൾ' ഉദ്ഘാടനം ചെയ്തു
ശാസ്ത്രമേളയിൽ സമ്മാനാർഹരായ കുട്ടികളെ അനുമോദിച്ച്‌ പ്ലാശനാൽ ഗവ. എൽ പി സ്കൂൾ
കർഷകർക്കൊപ്പം ഇടതുപക്ഷം മാത്രം: ജോബ് മൈക്കിൾ എംഎൽഎ