Hot Posts

6/recent/ticker-posts

ഈ സ്വാതന്ത്ര്യദിനത്തിൽ ത്രിവർണ്ണ പുട്ട്


സ്വാതന്ത്ര്യദിനം ആഘോഷിക്കാനുള്ള തിരക്കിലാണ് രാജ്യമൊട്ടാകെ. നമ്മുടെ കുടുംബത്തിനും സുഹൃത്തിനും പ്രിയപ്പെട്ടവർക്കും ഒപ്പം  രാജ്യത്തുടനീളം സ്വാതന്ത്ര്യദിനം ആഘോഷിക്കുകയാണ്. ഈ ദിവസം വ്യത്യസ്ത സ്പെഷ്യൽ വിഭവങ്ങൾ തയ്യാറാക്കി സ്വാതന്ത്ര്യദിനം ആഘോഷിചാലോ, അൽപ്പം വെറൈറ്റി ആകാം അല്ലെ. ത്രിവർണ്ണ സാൻഡ്‌വിച്ചുകൾ ഉണ്ടാക്കുന്നത് മുതൽ ത്രിവർണ്ണ ഇഡ്‌ലികൾ വരെ തയ്യാറാക്കാറുണ്ട്. അപ്പോൾ പിന്നെ ഈ സ്വാതന്ത്ര്യദിനത്തിൽ ഒരു ത്രിവർണ്ണ പുട്ട് ഉണ്ടാക്കാം. 


വേണ്ട ചേരുവകൾ ഇവയാണ്.....

പുട്ടുപൊടി                                             ഒന്നര കപ്പ്
പാലക് ഇല അല്ലെങ്കിൽ പച്ച ചീര    ഒരു പിടി
കാരറ്റ്                                                       2 എണ്ണം
 ഉപ്പ്                                                          ആവശ്യത്തിന്
 വെള്ളം                                                  ആവശ്യത്തിന്


തയ്യാറാക്കുന്ന വിധം...

പാലക്ക് ചീര ചെറുതായി അരിഞ്ഞെടുക്കുക. ശേഷം അൽപം വെള്ളം ഒഴിച്ച് വേവിക്കാൻ വയ്ക്കുക. ഇല നന്നായി വെന്ത് കഴിഞ്ഞാൽ തണുക്കാൻ മാറ്റിവയ്ക്കുക. ശേഷം അരക്കപ്പ് പുട്ടുപൊടിയും വേവിച്ച പാലക്ക് ഇലയും ആവശ്യത്തിന് ഉപ്പും ചേർത്ത് മിക്സിയിൽ നന്നായി അടിച്ചെടുക്കണം. മിക്സിയിൽ നിന്നും മാറ്റിയ ശേഷം വെള്ളം വേണമെങ്കിൽ അൽപം വെള്ളം ചേർത്ത് പുട്ട് പൊടി യുടെ പരുവത്തിൽ നനച്ച് എടുക്കണം.

കാരറ്റ് വൃത്തിയാക്കിയ ശേഷം ചെറുതായി അരിഞ്ഞ് വെള്ളം ഒഴിച്ച് വേവിക്കാൻ വയ്ക്കുക. വെന്ത് കഴിഞ്ഞാൽ ക്യാരറ്റ് തണുക്കാൻവയ്ക്കുക. ശേഷം പുട്ടുപൊടിയും ക്യാരറ്റും ചേർത്ത് മിക്സിയിൽ അടിച്ചെടുക്കുക. വെള്ള നിറത്തിലുള്ള പുട്ടുപൊടി നനച്ചു വയ്ക്കുക. ഇനി ഒരു പുട്ട് കുറ്റിയിലേക്ക് ആദ്യം തേങ്ങ ചിരകിയത് ഇട്ടു പച്ച നിറത്തിലുള്ള പൊടി, വെള്ള നിറത്തിലുള്ള പൊടി, ഓറഞ്ച് നിറത്തിലുള്ള പൊടി ലെയർ ആക്കി നിറയ്ക്കുക. നന്നായി വേവിച്ചെടുക്കുക. ആവി വരുന്ന ഉടനെതന്നെ പുട്ടുകുറ്റി മാറ്റുക. ആരോഗ്യപരവും രുചികരവുമായ ത്രിവർണ്ണ പുട്ട് തയ്യാർ..
Reactions

MORE STORIES

മീനച്ചിലാറ്റില്‍ രണ്ട് കുട്ടികളെ കാണാതായതായി വിവരം
INTUC മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ തീക്കോയിൽ മെയ് ദിന റാലിയും പൊതുയോഗവും നടന്നു
മീനച്ചിലാറ്റിൽ കാണാതായ അമലിന്റെ മൃതദേഹം കണ്ടെത്തി
പോളിയോ ബാധിച്ച്‌ അരയ്ക്ക് താഴേയ്ക്ക് തളർന്ന 40 വയസുകാരൻ വേമ്പനാട്ടുകായൽ നീന്തി കീഴടക്കി
വിഴിഞ്ഞം തുറമുഖം പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിച്ചു
പാലായിൽ ഉത്സവ മേളം തീർത്ത്‌ ഷിബുസ് മ്യൂസിക് ഇൻസ്ട്രമെൻറ്സ് ഷോപ്പിന്റെ ഉദ്‌ഘാടനം
മനക്കുന്ന് വടയാർ ക്ഷേത്രത്തിലെ ഈ വർഷത്തെ തിരുഉത്സവം മെയ് 7 മുതൽ 11 വരെ
മീനച്ചിലാറ്റില്‍ കാണാതായ ഒരാളുടെ മൃതദേഹം കണ്ടെത്തി
മീനച്ചിലാറ്റില്‍ കാണാതായ യുവാക്കള്‍ക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുന്നു; കളരിയാമാക്കൽ ചെക്ക് ഡാം തുറക്കും
മാതാപിതാക്കളുടെ പാദപൂജ ചെയ്ത് കുട്ടികള്‍