Hot Posts

6/recent/ticker-posts

മിഷൻ ലീഗ് സെമിനാർ നടത്തി



കാവുംകണ്ടം: ചെറുപുഷ്പ മിഷൻ ലീഗ് കാവുംകണ്ടം ശാഖയുടെ ആഭിമുഖ്യത്തിൽ പാരിഷ് ഹാളിൽ ഏകദിന സെമിനാർ നടത്തി. ജെസ്‌ന ജോർജ് കല്ലാച്ചേരിൽ അധ്യക്ഷത വഹിച്ചു. 



ഡയറക്ടർ ഫാ. സ്കറിയ വേകത്താനം സെമിനാർ ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റർ സണ്ണി വാഴയിൽ മുഖ്യപ്രഭാഷണം നടത്തി. 'മിഷൻ ലീഗും കുട്ടികളും',  'വിശ്വാസ ജീവിതം സാമൂഹ്യജീവിതം' എന്നീ വിഷയങ്ങളെക്കുറിച്ച്  ഫാ.സ്കറിയ വേകത്താനം, സി.സൗമ്യ ജോസ് വട്ടങ്കിയിൽ എന്നിവർ ക്ലാസ്സെടുത്തു. വിവിധ കലാമത്സരങ്ങളും നടത്തി.




മത്സരവിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. അജോ ബാബു വാദ്യാനത്തിൽ, സെബിൻ സണ്ണി താച്ചാർകുന്നേൽ, ജിയാമോൾ കൂറ്റക്കാവിൽ, ആൻമരിയ തേനംമാക്കൽ, ബിനീറ്റ ജോസ് ഞള്ളായിൽ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.


Reactions