Hot Posts

6/recent/ticker-posts

കുഞ്ഞേട്ടൻ അനുസ്മരണ സമ്മേളനം


കാവുംകണ്ടം: ചെറുപുഷ്പ മിഷൻലീഗ് കാവുംകണ്ടം ശാഖയുടെ ആഭിമുഖ്യത്തിൽ 14 ഞായറാഴ്ച രാവിലെ 9.30ന് കാവുംകണ്ടം പാരിഷ് ഹാളിൽ കുഞ്ഞേട്ടൻ അനുസ്മരണ സമ്മേളനം നടത്തും. 



വികാരി ഫാ. സ്കറിയ വേകത്താനത്തിന്റെ കാർമികത്വത്തിൽ 9:30 ന് വിശുദ്ധ കുർബാന, ഒപ്പീസ് പ്രാർത്ഥന തുടർന്ന് അനുസ്മരണ സമ്മേളനം എന്നിവ നടക്കും.




ആൽബിൻ സാബു കറിക്കല്ലിൽ സമ്മേളനത്തിൽ അധ്യക്ഷത വഹിക്കും. അനൂജ ജോസഫ് വട്ടപ്പാറക്കൽ ആമുഖപ്രഭാഷണം നടത്തും. ബിനീറ്റ ജോസ് ഞള്ളായിൽ അനുസ്മരണ പ്രഭാഷണം നടത്തും. 


സാവിയോ പാതിരിയിൽ, എവ്‌ലിൻ കല്ലാനിക്കുന്നേൽ, ആസ്‌മി തെക്കേക്കര, ഇമ്മാനുവേൽ കോഴിക്കോട്ട്, ജൂഡ് ഷാജി ആണ്ടുകുടിയിൽ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകും.

Reactions