Hot Posts

6/recent/ticker-posts

ന്യൂനപക്ഷ ധനകാര്യ കോർപ്പറേഷന്റെ വിദ്യാഭ്യാസ വായ്പകള്‍ ജനോപകാരപ്രദമായി നടപ്പാക്കും - സ്റ്റീഫന്‍ ജോര്‍ജ്ജ്


കടുത്തുരുത്തി: ഉന്നതവിദ്യാഭ്യാസ രംഗത്ത് എല്‍. ഡി. എഫ്. സര്‍ക്കാര്‍ നടപ്പാക്കുന്ന പരിഷ്‌കാരങ്ങള്‍ കേരളത്തെ അന്താരാഷ്ട്ര വിദ്യാഭ്യാസ ഹബ് ആക്കി മാറ്റുമെന്ന് മുൻ എംഎൽഎ സ്റ്റീഫന്‍ ജോര്‍ജ്ജ്.കേരള കോണ്‍ഗ്രസ് (എം) സംസ്ഥാന ഓഫീസ് ചാർജ് ജനറല്‍ സെക്രട്ടറിയും ന്യൂനപക്ഷ ധനകാര്യ കോര്‍പ്പറേഷന്‍ ചെയര്‍മാനുമാണ് സ്റ്റീഫന്‍ ജോര്‍ജ്ജ്.



കേരള ന്യൂനപക്ഷ ധനകാര്യ കോര്‍പ്പറേഷനില്‍ നിന്നും ഉദാരമായ പലിശ നിരക്കില്‍ വിദേശ പഠനത്തിനുള്‍പ്പെടെയുള്ള വിദ്യാഭ്യാസ വായ്പകളും ജനോപകാരപ്രദമായി വിതരണം ചെയ്യുന്നതിന് നടപടി സ്വീകരിച്ചു വരുന്നതായും അദ്ദേഹം വ്യക്തമാക്കി.




കേരള കോണ്‍ഗ്രസ് (എം) കടുത്തുരുത്തി മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ എസ്. എസ്എസ്എൽസി, പ്ലസ് ടു തലങ്ങളില്‍ ഉന്നത വിജയം കരസ്ഥമാക്കിയ പ്രതിഭകളെ അനുമോദിക്കുന്നതിനും മൊമെന്റോ സമര്‍പ്പിക്കുന്നതിനും വേണ്ടി സംഘടിപ്പിച്ച സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു സ്റ്റീഫന്‍ ജോര്‍ജ്ജ്.

ഏറ്റവും വലിയ, 110 അടി ഉയരമുള്ള ക്രിസ്മസ് നക്ഷത്രവും ലോറി, ബുള്ളറ്റ് തുടങ്ങിയവയുടെ മിനിയേച്ചറുകളും  നിര്‍മ്മിച്ച് പ്രശസ്തനായി അറേബ്യന്‍ നോര്‍ക്ക അവാര്‍ഡും ഇന്ത്യ ബുക്ക് ഓഫ് റിക്കോര്‍ഡും നേടിയ ജയ്‌മോന്‍ കൊല്ലങ്കുഴിയെയും എം. ജി. യൂണിവേഴ്‌സിറ്റി ബി. എസ്. സി. ഫുഡ് ആന്റ് സേഫ്റ്റി സയന്‍സില്‍ രണ്ടാം റാങ്ക് കരസ്ഥമാക്കിയ ജിത്തു മരിയ ജോസിനെയും ചടങ്ങില്‍ പൊന്നാടയും ഫലകവും നല്‍കി സ്റ്റീഫന്‍ ജോര്‍ജ്ജ് അനുമോദിച്ചു.  



കേരള കോണ്‍ഗ്രസ് (എം) കടുത്തുരുത്തി മണ്ഡലം പ്രസിഡന്റ് ജോസ് തോമസ് നിലപ്പനകൊല്ലി അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ പാര്‍ട്ടി സംസ്ഥാന ജനറല്‍ സെക്രട്ടറി സഖറിയാസ് കുതിരവേലി, നിയോജകമണ്ഡലം പ്രസിഡന്റ് തോമസ് റ്റി. കീപ്പുറം, കെ. റ്റി. യു. സി. (എം) സംസ്ഥാന പ്രസിഡന്റ് ജോസ് പുത്തന്‍കാല, സംസ്ഥാന കമ്മറ്റിയംഗം കെ. റ്റി. സിറിയക്, ജില്ലാ കമ്മറ്റി അംഗങ്ങളായ ടി. എ. ജയകുമാര്‍, ജയിംസ് കുറിച്യാപറമ്പില്‍, പി. പി. വര്‍ഗീസ്, മണ്ഡലം ഓഫീസ് ചാര്‍ജ്ജ് സെക്രട്ടറി സന്തോഷ് ചെരിയംകുന്നേല്‍, നിയോജകമണ്ഡലം ട്രഷറര്‍, ബിജു രാജഗിരി, കടുത്തുരുത്തി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സൈനമ്മ ഷാജു, കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് നയന ബിജു, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ജിന്‍സി എലിബബത്ത്, പൗളി ജോര്‍ജ്ജ്, ഷീജ സജി, ജാന്‍സി സണ്ണി, പാര്‍ട്ടി നേതാക്കളായ രാജു കുന്നേല്‍, ജോയി ജോസഫ് നെയ്യത്തുംപറമ്പില്‍, തോമസ് മണ്ണഞ്ചേരി, ജോസ് മൂണ്ടകുന്നേല്‍, അജയ് ആശാംപറമ്പില്‍, ഔസേഫ് മൂലംകുഴി, പി. ബി. കെ. നായര്‍, ലൈനു പാണകുന്നേല്‍, ജെയിംസ് വട്ടുകുളം, ജെറി കീഴങ്ങാട്ട്, ജോസഫ് മടത്തുംപടിയ്ക്കല്‍, ലൂക്കോസ് മഠത്തിമ്യാലില്‍, കെ. പി. ഭാസ്‌കരന്‍, ജോസ് ജയിംസ്, തുടങ്ങിയവര്‍ പ്രസംഗിച്ചു.  

Reactions

MORE STORIES

മീനച്ചിലാറ്റില്‍ രണ്ട് കുട്ടികളെ കാണാതായതായി വിവരം
INTUC മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ തീക്കോയിൽ മെയ് ദിന റാലിയും പൊതുയോഗവും നടന്നു
മീനച്ചിലാറ്റിൽ കാണാതായ അമലിന്റെ മൃതദേഹം കണ്ടെത്തി
പോളിയോ ബാധിച്ച്‌ അരയ്ക്ക് താഴേയ്ക്ക് തളർന്ന 40 വയസുകാരൻ വേമ്പനാട്ടുകായൽ നീന്തി കീഴടക്കി
വിഴിഞ്ഞം തുറമുഖം പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിച്ചു
പാലായിൽ ഉത്സവ മേളം തീർത്ത്‌ ഷിബുസ് മ്യൂസിക് ഇൻസ്ട്രമെൻറ്സ് ഷോപ്പിന്റെ ഉദ്‌ഘാടനം
മനക്കുന്ന് വടയാർ ക്ഷേത്രത്തിലെ ഈ വർഷത്തെ തിരുഉത്സവം മെയ് 7 മുതൽ 11 വരെ
മീനച്ചിലാറ്റില്‍ കാണാതായ ഒരാളുടെ മൃതദേഹം കണ്ടെത്തി
മീനച്ചിലാറ്റില്‍ കാണാതായ യുവാക്കള്‍ക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുന്നു; കളരിയാമാക്കൽ ചെക്ക് ഡാം തുറക്കും
മാതാപിതാക്കളുടെ പാദപൂജ ചെയ്ത് കുട്ടികള്‍