Hot Posts

6/recent/ticker-posts

കോട്ടയത്ത് പേവിഷബാധയേറ്റ യുവാവ് ആശുപത്രിയില്‍ നിന്നും ചാടിപ്പോയ സംഭവത്തിൽ നടപടിക്ക് സാധ്യത


പേവിഷബാധ സ്ഥിരീകരിച്ച് ചികിത്സയിലിരിക്കെ അർധരാത്രി മെ‍ഡിക്കൽ കോളേജ് ആശുപത്രിയിൽനിന്ന് കടന്നുകളഞ്ഞ അതിഥിത്തൊഴിലാളിയെ മണിക്കൂറുകൾക്കുള്ളിൽ പൊലീസ് പിടികൂടിയിരുന്നു. 



നായയുടെ കടിയേറ്റ അസം സ്വദേശിയായ ജീവൻ ബറുവയെ (39) കുടമാളൂരിൽ നിന്നാണ് പൊലീസ് പിടികൂടിയത്. തുടർന്ന് ആംബുലൻസ് വിളിച്ചുവരുത്തി ഇയാളെ മെഡിക്കൽ കോളജിലേക്കു മാറ്റി.




നായയുടെ കടിയേറ്റ ജീവന്‍ ബറുവ ഇന്നലെ രാത്രി കോട്ടയം ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. പിന്നീട് വിദഗ്ധ പരിശോധനയ്ക്കായി മെഡിക്കല്‍ കോളേജിലേക്ക് അയച്ചു. രണ്ടു സുഹൃത്തുക്കള്‍ക്കൊപ്പമാണ് ഇയാള്‍ ആശുപത്രിയില്‍ ചികിത്സ തേടിയെത്തിയത്. 


മെഡിക്കല്‍ കോളേജിലെ പരിശോധനയിലാണ് ഇയാള്‍ക്ക് പേവിഷബാധയേറ്റതായി സ്ഥിരീകരിച്ചത്. ആശുപത്രിയിലെ സാംക്രമികരോഗ വിഭാഗത്തിലേക്കു മാറ്റിയെങ്കിലും യുവാവ് അവിടെനിന്ന് ഇറങ്ങിയോടുകയായിരുന്നു. ഉടനെ ആശുപത്രി അധികൃതര്‍ പൊലീസിനെ വിവരമറിയിച്ചു.

തുടര്‍ന്ന് ജില്ലയിലാകെ പൊലീസ് ജാഗ്രതാ നിര്‍ദേശം നല്‍കി. ഇയാള്‍ക്കായി പൊലീസ് തിരച്ചില്‍ ഊര്‍ജിതമാക്കുകയും ചെയ്തു. ആരോഗ്യവകുപ്പ് അധികൃതരുടെയും പൊലീസിന്റെയും നേതൃത്വത്തിലാണ് കോട്ടയത്ത് വിവിധ ഭാഗങ്ങളില്‍ തെരച്ചില്‍ നടത്തിയത്. ദുരൂഹമായ സാഹചര്യത്തില്‍ കുടമാളൂരിലെ സ്‌കൂള്‍ മൈതാനത്ത് ഒളിച്ചിരിക്കുന്നതായി നാട്ടുകാരാണ് പൊലീസിനെ വിവരം അറിയിച്ചത്. 

തുടര്‍ന്ന് പൊലീസ് എത്തി ഇയാളെ പിടികൂടുകയായിരുന്നു. ഗുരുതര വീഴ്ചയാണ് ആശുപത്രിയുടെ ഭാഗത്തുനിന്നുണ്ടായതെന്നാണ് ആരോപണം. സംഭവത്തില്‍ ആശുപത്രി അധികൃതര്‍ക്കെതിരെ ആരോഗ്യവകുപ്പിന്റെ നടപടിയുണ്ടാകുമെന്നും സൂചനയുണ്ട്.

Reactions

MORE STORIES

മീനച്ചിലാറ്റില്‍ രണ്ട് കുട്ടികളെ കാണാതായതായി വിവരം
INTUC മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ തീക്കോയിൽ മെയ് ദിന റാലിയും പൊതുയോഗവും നടന്നു
മീനച്ചിലാറ്റിൽ കാണാതായ അമലിന്റെ മൃതദേഹം കണ്ടെത്തി
പോളിയോ ബാധിച്ച്‌ അരയ്ക്ക് താഴേയ്ക്ക് തളർന്ന 40 വയസുകാരൻ വേമ്പനാട്ടുകായൽ നീന്തി കീഴടക്കി
വിഴിഞ്ഞം തുറമുഖം പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിച്ചു
പാലായിൽ ഉത്സവ മേളം തീർത്ത്‌ ഷിബുസ് മ്യൂസിക് ഇൻസ്ട്രമെൻറ്സ് ഷോപ്പിന്റെ ഉദ്‌ഘാടനം
മനക്കുന്ന് വടയാർ ക്ഷേത്രത്തിലെ ഈ വർഷത്തെ തിരുഉത്സവം മെയ് 7 മുതൽ 11 വരെ
മീനച്ചിലാറ്റില്‍ കാണാതായ ഒരാളുടെ മൃതദേഹം കണ്ടെത്തി
മീനച്ചിലാറ്റില്‍ കാണാതായ യുവാക്കള്‍ക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുന്നു; കളരിയാമാക്കൽ ചെക്ക് ഡാം തുറക്കും
മാതാപിതാക്കളുടെ പാദപൂജ ചെയ്ത് കുട്ടികള്‍