Hot Posts

6/recent/ticker-posts

മോഹൻലാലിന്റെ ലാംബ്രട്ട സ്കൂട്ടറിൽ പൃഥ്വിരാജും സുപ്രിയയും ;ഫോട്ടോ വൈറൽ


സോഷ്യൽ മീഡിയയിൽ സജീവമായ പൃഥ്വിരാജ് തന്റെ വിശേഷങ്ങൾ എല്ലാം തന്നെ പങ്കുവെക്കാറുണ്ട്. അതെല്ലാം തന്നെ പ്രേക്ഷകർ ഏറ്റെടുക്കാറുമുണ്ട്. ഇപ്പോഴിതാ,സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത് സുപ്രിയയുടെ ഇൻസ്റ്റാഗ്രാം പോസ്റ്റാണ്. ‘ഇട്ടിമാണി’ എന്ന സിനിമയിൽ മോഹൻലാൽ ഉപയോഗിച്ച സ്കൂട്ടറിൽ കയറി ചിത്രമെടുത്തിരിക്കുകയാണ് പൃഥ്വിരാജും സുപ്രിയയും. ഡിന്നറിനായി താരത്തിന്റെ വീട്ടിലെത്തിയപ്പോൾ എടുത്ത ചിത്രം എന്ന് അടിക്കുറിപ്പോടെ സുപ്രിയ ചിത്രം പങ്കുവെച്ചിരിക്കുന്നത്.മോഹൻലാലിന്റെ പുതിയ വസതിയിലെ പ്രധാന ആകർഷണങ്ങളിലൊന്നാണ് ലാംബ്രട്ട സ്കൂട്ടർ. കുണ്ടന്നൂരുള്ള പുതിയ ഫ്ലാറ്റിന്റെ എൻട്രൻസില്‍ തന്നെയാണ് ലാംബ്രട്ടയുടെ സ്ഥാനം.

ഇട്ടിമാണിയിൽ ഉപയോഗിച്ചിരിക്കുന്ന സ്കൂട്ടറിന് നൽകിയിരിക്കുന്ന നമ്പർ എംഎൽ 2255 എന്നാണ്. രാജാവിന്റെ മകൻ സിനിമയിലെ പ്രശസ്ത ഡയലോഗായ “‘മൈ ഫോൺ നമ്പർ ഈസ് 2255’ നെ അനുസ്മരിപ്പിക്കുന്ന നമ്പരാണ് സ്കൂട്ടറിന്.കൊച്ചി കുണ്ടന്നൂരുള്ള ഐഡന്റിറ്റി കെട്ടിട സമുച്ചയത്തിലാണ് പുതിയ ഫ്ലാറ്റ്. 
Reactions

MORE STORIES

മീനച്ചിലാറ്റില്‍ രണ്ട് കുട്ടികളെ കാണാതായതായി വിവരം
INTUC മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ തീക്കോയിൽ മെയ് ദിന റാലിയും പൊതുയോഗവും നടന്നു
മീനച്ചിലാറ്റിൽ കാണാതായ അമലിന്റെ മൃതദേഹം കണ്ടെത്തി
പോളിയോ ബാധിച്ച്‌ അരയ്ക്ക് താഴേയ്ക്ക് തളർന്ന 40 വയസുകാരൻ വേമ്പനാട്ടുകായൽ നീന്തി കീഴടക്കി
വിഴിഞ്ഞം തുറമുഖം പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിച്ചു
പാലായിൽ ഉത്സവ മേളം തീർത്ത്‌ ഷിബുസ് മ്യൂസിക് ഇൻസ്ട്രമെൻറ്സ് ഷോപ്പിന്റെ ഉദ്‌ഘാടനം
മനക്കുന്ന് വടയാർ ക്ഷേത്രത്തിലെ ഈ വർഷത്തെ തിരുഉത്സവം മെയ് 7 മുതൽ 11 വരെ
മീനച്ചിലാറ്റില്‍ കാണാതായ ഒരാളുടെ മൃതദേഹം കണ്ടെത്തി
മീനച്ചിലാറ്റില്‍ കാണാതായ യുവാക്കള്‍ക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുന്നു; കളരിയാമാക്കൽ ചെക്ക് ഡാം തുറക്കും
മാതാപിതാക്കളുടെ പാദപൂജ ചെയ്ത് കുട്ടികള്‍