Hot Posts

6/recent/ticker-posts

പാപ്പൻ 12-ാം ദിനം നേടിയത്


  മലയാളം ബോക്സ് ഓഫീസില്‍ ഈ വര്‍ഷത്തെ വിജയ ചിത്രങ്ങളുടെ നിരയില്‍ ഇടംപിടിച്ചിരിക്കുകയാണ് സുരേഷ് ഗോപി ചിത്രം പാപ്പന്‍. ജോഷിയുടെ സംവിധാനത്തിലെത്തിയ ക്രൈം ത്രില്ലര്‍ ചിത്രം ജൂലൈ 29ന് ആണ് തിയറ്ററുകളിലെത്തിയത്. കേരളത്തിന് യുഎഇ, ജിസിസി, യുഎസ് അടക്കമുള്ള വിദേശ മാര്‍ക്കറ്റുകളിലും ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിലും റിലീസ് ചെയ്‍തു. 

  റിലീസ് ദിനത്തില്‍ കേരളത്തില്‍ നിന്ന് ചിത്രം നേടിയത് 3.16 കോടി ആയിരുന്നു. രണ്ടാംദിനമായ ശനിയാഴ്ച 3.87 കോടിയും ഞായറാഴ്ച 4.53 കോടിയും തിങ്കളാഴ്ച 1.72 കോടിയും നേടിയിരുന്നു. ആദ്യ ഒരാഴ്ച കേരളത്തില്‍ നിന്നു നേടിയ കളക്ഷന്‍ 17.85 കോടി ആയിരുന്നു. വിദേശ, ഇതര സംസ്ഥാന റിലീസുകള്‍ സംഭവിച്ചതിനു ശേഷം 10 ദിവസത്തെ ആഗോള ഗ്രോസ്, നിര്‍മ്മാതാക്കള്‍ പുറത്തുവിട്ട കണക്ക് അനുസരിച്ച് 31.43 കോടി ആയിരുന്നു. മഴയടക്കമുള്ള പ്രതികൂല സാഹചര്യങ്ങളിലും രണ്ടാം വാരത്തിലും കേരളത്തില്‍ മികച്ച പ്രതികരണത്തോടെ തുടരുകയാണ് ചിത്രം. 12-ാം ദിനമായ ചൊവ്വാഴ്ച കേരളത്തില്‍ നിന്ന് ചിത്രം നേടിയത് 65 ലക്ഷത്തില്‍ ഏറെയാണെന്നാണ് ഔദ്യോഗിക കണക്ക്.

Reactions

MORE STORIES

വിദ്യാർത്ഥി മരിച്ചു, മാർ സ്ലീവാ മെഡിസിറ്റിയിലെ ചികിത്സാ പിഴവ് എന്ന് ആരോപണം, കേസെടുത്ത് പൊലീസ്
ശാസ്ത്രമേളയിൽ സമ്മാനാർഹരായ കുട്ടികളെ അനുമോദിച്ച്‌ പ്ലാശനാൽ ഗവ. എൽ പി സ്കൂൾ
പാലായിലെ ബസ് സമരം ഒത്തുതീർപ്പായി. അക്രമികൾക്കെതിരെ മുഖം നോക്കാതെ നടപടി സ്വീകരിക്കും
‘മൈൻഡ് യുവർ മൈൻഡ്’ മാനസികാരോഗ്യ ബോധവത്കരണ പരിപാടി നടന്നു
ഉഴവൂരിൽ വികസന സദസ് നടന്നു
ലിറ്റിൽ ഫ്ലവർ ഹൈസ്കൂൾ ശതാബ്ദി ഉദ്ഘാടനം ഇന്ന്
പാലായിൽ നാളെയും ബസ് ജീവനക്കാരുടെ പണിമുടക്ക്
പുതിയ ഇലവൺ കെ.വി. ലൈൻ അപകടാവസ്ഥയിൽ!
രാമപുരം എസ് എച് എൽ പി സ്കൂളിലെ കുട്ടികളോടൊപ്പം ജോസ് കെ മാണി എം പി
എന്താണ് തിമിംഗല ഛര്‍ദ്ദി..എന്തിന് ഉപയോ​ഗിക്കുന്നു