Hot Posts

6/recent/ticker-posts

പനച്ചിക്കാട് ദക്ഷിണമൂകാംബി ക്ഷേത്രത്തിൽ നവരാത്രി ഉത്സവം


നവരാത്രി ഉത്സവത്തിന് പനച്ചിക്കാട് ദക്ഷിണമൂകാംബി ക്ഷേത്രത്തിൽ ഒരുക്കങ്ങൾ ആരംഭിക്കുന്നു. സെപ്റ്റംബർ 26 മുതൽ ഒക്ടോബർ 5 വരെയാണ് ആഘോഷം. 



15,000  പേരാണ് നവരാത്രി ദിവസങ്ങളിൽ പനച്ചിക്കാട് ക്ഷേത്രനടയിലെ കലാമണ്ഡപത്തിൽ വിവിധ കലകളിൽ അരങ്ങേറ്റം കുറിക്കുന്നതിനു പേര് റജിസ്റ്റർ ചെയ്തത്.ഒക്ടോബർ 2നു പൂജവയ്പ്, 3നു ദുർഗാഷ്ടമി, 4നു മഹാനവമി, 5നു വിജയദശമിയും വിദ്യാരംഭവും നടക്കും.




ദിവസവും വൈകിട്ട് ഏഴിനാണ് ദേശീയ സംഗീത നൃത്തോത്സവം. പൂജവയ്പു ദിവസം വിശിഷ്ട ഗ്രന്ഥങ്ങളും പാഠപുസ്തകങ്ങളും വഹിച്ചുകൊണ്ട് കുഴിമറ്റം ഉമാമഹേശ്വരക്ഷേത്രം, ചോഴിയക്കാട് ശ്രകൃഷ്ണക്ഷേത്രം, സ്വാമി വിവേകാനന്ദ പബ്ലിക് സ്കൂൾ എന്നിവിടങ്ങളിൽനിന്ന് ഘോഷയാത്രകൾ വൈകിട്ട് 5.30ന് പരുത്തുംപാറ കവലയിൽ സംഗമിക്കും. 


ഘോഷയാത്രകൾക്ക് പനച്ചിക്കാട് ശ്രീസരസ്വതി ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തിൽ സ്വീകരണം നല്കും. അവിടെ സംഗമിച്ച മഹാഘോഷയാത്ര വൈകിട്ട് 6.15ന് ക്ഷേത്രത്തിൽ എത്തും.

Reactions

MORE STORIES

മീനച്ചിലാറ്റിൽ കാണാതായ അമലിന്റെ മൃതദേഹം കണ്ടെത്തി
പോളിയോ ബാധിച്ച്‌ അരയ്ക്ക് താഴേയ്ക്ക് തളർന്ന 40 വയസുകാരൻ വേമ്പനാട്ടുകായൽ നീന്തി കീഴടക്കി
എസ്എസ്എൽസി പരീക്ഷാഫലം നാളെ
അതിശക്തമായ മഴ മുന്നറിയിപ്പ്; മഴക്കാലത്തെ നേരിടാൻ വിപുലമായ ഒരുക്കങ്ങൾ
കേരളത്തിൽ വീണ്ടും നിപ്പ! നാൽപ്പത്തിരണ്ടുകാരി ആശുപത്രിയിൽ
അരുവിത്തുറ സെന്റ് ജോർജ് സ്കൂളിൽ സമ്മർ കോച്ചിംഗ് ക്യാമ്പ് ആരംഭിച്ചു
വെള്ളികുളം സെൻ്റ് ആൻ്റണീസ് സ്കൂളിൽ സമ്മർ കോച്ചിംഗ് ക്യാമ്പ് ആരംഭിച്ചു
ഈരാറ്റുപേട്ട ഗവ. മുസ്‌ലിം എൽ പി സ്കൂൾ ഇനി സമ്പൂർണ്ണ ഡിജിറ്റൽ വിദ്യാലയം
കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദ്ദേശപ്രകാരം ഇന്ന് 4 മണിക്ക് സിവിൽ ഡിഫൻസ് മോക്ക് ഡ്രിൽ നടത്തും
പാലാ രൂപത മിഷനറി സംഗമം മെയ് 10, പ്രവിത്താനം മാർ ആഗസ്‌തിനോസ് ഫൊറോന പളളിയിൽ