Hot Posts

6/recent/ticker-posts

തീക്കോയി - തലനാട് റോഡ് നവീകരണത്തിന് 6.90 കോടി അനുവദിച്ചതായി മാണി സി കാപ്പൻ


പാലാ: തീക്കോയി - തലനാട് റോഡ് ബി എം ആൻ്റ് ബി സി ടാറിംഗ് നടത്തി നവീകരിക്കുന്നതിന് 6.90 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായി മാണി സി കാപ്പൻ എംഎൽഎ അറിയിച്ചു. 2020ലെ ബജറ്റിൽ തീക്കോയി പാലം വീതി കൂട്ടി നവീകരിക്കുന്നതിനുൾപ്പെടെ 8 കോടി രൂപ അനുവദിച്ചിരുന്നു. 



പാലത്തിന് 50 വർഷത്തിലേറെ പഴക്കമുള്ളതിനാൽ വീതി കൂട്ടി നവീകരിക്കുന്നത് പ്രായോഗികമല്ലെന്ന് പൊതുമരാമത്ത് വകുപ്പ് കണ്ടെത്തിയതിനെത്തുടർന്ന് പദ്ധതി നടപ്പാക്കുന്നതിന് തടസ്സം നേരിട്ടു. 




തുടർന്ന് പാലം വീതി കൂട്ടുന്നത് ഒഴിവാക്കിയുള്ള എസ്റ്റിമേറ്റ് തയ്യാറാക്കണമെന്ന് മാണി സി കാപ്പൻ എം എൽ എ നിർദ്ദേശിച്ചു. ഇതേത്തുടർന്ന് പുതുക്കിയ എസ്റ്റിമേറ്റ് തയ്യാറാക്കുകയും സർക്കാർ ഭരണാനുമതി നൽകുകയുംചെയ്തു. 


മഴ മാറിയാലുടൻ നവീകരണത്തിനുള്ള നടപടികൾ ആരംഭിക്കുമെന്നും മാണി സി കാപ്പൻ പറഞ്ഞു.

Reactions

MORE STORIES

വിദ്യാർത്ഥി മരിച്ചു, മാർ സ്ലീവാ മെഡിസിറ്റിയിലെ ചികിത്സാ പിഴവ് എന്ന് ആരോപണം, കേസെടുത്ത് പൊലീസ്
ശാസ്ത്രമേളയിൽ സമ്മാനാർഹരായ കുട്ടികളെ അനുമോദിച്ച്‌ പ്ലാശനാൽ ഗവ. എൽ പി സ്കൂൾ
‘മൈൻഡ് യുവർ മൈൻഡ്’ മാനസികാരോഗ്യ ബോധവത്കരണ പരിപാടി നടന്നു
ഉഴവൂരിൽ വികസന സദസ് നടന്നു
ലിറ്റിൽ ഫ്ലവർ ഹൈസ്കൂൾ ശതാബ്ദി ഉദ്ഘാടനം ഇന്ന്
പാലായിലെ ബസ് സമരം ഒത്തുതീർപ്പായി. അക്രമികൾക്കെതിരെ മുഖം നോക്കാതെ നടപടി സ്വീകരിക്കും
പാലായിൽ നാളെയും ബസ് ജീവനക്കാരുടെ പണിമുടക്ക്
രാമപുരം എസ് എച് എൽ പി സ്കൂളിലെ കുട്ടികളോടൊപ്പം ജോസ് കെ മാണി എം പി
പുതിയ ഇലവൺ കെ.വി. ലൈൻ അപകടാവസ്ഥയിൽ!
മാരക ലഹരികള്‍ ഭയാനകമായ വിപത്തുകള്‍ വാരിവിതയ്ക്കുന്നു, ജാഗ്രത വേണം -  ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട്