Hot Posts

6/recent/ticker-posts

തീക്കോയി ദി പീപ്പിൾസ് ലൈബ്രറി അനുമോദന സമ്മേളനം സംഘടിപ്പിച്ചു


തീക്കോയി ദി പീപ്പിൾസ് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ ബാങ്കിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ബോർഡ് അം​ഗങ്ങളെയും എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം കൈവരിച്ച ലൈബ്രറി അം​ഗങ്ങളെയും അനുമോദിച്ചു. 



ഷേർജി പുറപ്പന്താനം അധ്യക്ഷത വഹിച്ച യോഗത്തിൽ 75-ാം സ്വാതന്ത്യ ദിനാഘോഷം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.സി.ജെയിംസ് ഉദ്ഘാടനം ചെയ്തു. ലൈബ്രറിയുടെ ഒരു വർഷം നീളുന്ന ഡയമണ്ട് ജൂബിലി ആഘോഷം മീനച്ചിൽ താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് ഡോ: സിന്ധുമോൾ ജേക്കബ് ഉദ്ഘാടനം ചെയ്തു. 




ഉന്നത വിദ്യാഭ്യാസ അവാർഡ്, എസ്എസ്എൽസി,  പ്ലസ് ടൂ ഫുൾ എ പ്ലസ് വിജയികൾക്കുള്ള അവാർഡ് ലൈബറി കൗൺസിൽ സെക്രട്ടറി റോയി ഫ്രാൻസീസ് വിതരണം ചെയ്തു. 


ലൈബ്രറി മുൻപ്രസിഡന്റ് സാജി പുറപ്പന്താനം സ്വാഗതം അർപ്പിച്ചു. ഹൈകോർട്ട് ​ഗവൺമെന്റ് പ്ലീഡർ അഡ്വ. ജസ്റ്റിൻ ജേക്കബ്,വ്യാപാരി വ്യവസായി പ്രസിഡന്റ് എ.ജെ ജോർജ് അറമത്ത്, ബേബി മുത്തനാട്ട്, എം.എ ജോസഫ് , ജോയ്സി, ഹരി മണ്ണുമഠം, പയസ് കവളംമാക്കൽ, അപ്പച്ചൻ പോർക്കാട്ടിൽ, മാണിച്ചൻ വലിയവീട്ടിൽ, ജോമോൻ പോർകാട്ടിൽ എന്നിവർ ആശംസകൾ അർപ്പിച്ചു. സെക്രട്ടറി റെജി റ്റി എസ് തുണ്ടിയിൽ കൃതജ്ഞത അർപ്പിച്ചു.

Reactions

MORE STORIES

മീനച്ചിലാറ്റില്‍ രണ്ട് കുട്ടികളെ കാണാതായതായി വിവരം
INTUC മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ തീക്കോയിൽ മെയ് ദിന റാലിയും പൊതുയോഗവും നടന്നു
മീനച്ചിലാറ്റിൽ കാണാതായ അമലിന്റെ മൃതദേഹം കണ്ടെത്തി
പോളിയോ ബാധിച്ച്‌ അരയ്ക്ക് താഴേയ്ക്ക് തളർന്ന 40 വയസുകാരൻ വേമ്പനാട്ടുകായൽ നീന്തി കീഴടക്കി
വിഴിഞ്ഞം തുറമുഖം പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിച്ചു
പാലായിൽ ഉത്സവ മേളം തീർത്ത്‌ ഷിബുസ് മ്യൂസിക് ഇൻസ്ട്രമെൻറ്സ് ഷോപ്പിന്റെ ഉദ്‌ഘാടനം
മനക്കുന്ന് വടയാർ ക്ഷേത്രത്തിലെ ഈ വർഷത്തെ തിരുഉത്സവം മെയ് 7 മുതൽ 11 വരെ
മീനച്ചിലാറ്റില്‍ കാണാതായ ഒരാളുടെ മൃതദേഹം കണ്ടെത്തി
മീനച്ചിലാറ്റില്‍ കാണാതായ യുവാക്കള്‍ക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുന്നു; കളരിയാമാക്കൽ ചെക്ക് ഡാം തുറക്കും
മാതാപിതാക്കളുടെ പാദപൂജ ചെയ്ത് കുട്ടികള്‍