കോട്ടയം പാമ്പാടിയിൽ വൈദികന്റെ വീട് കുത്തിത്തുറന്നു മോഷണം നടത്തിയ സംഭവത്തിൽ ദുരൂഹത സംശയിച്ച് പോലീസ്.
തൃക്കോതമംഗലം സെന്റ് മേരീസ് ബത്‌ലഹം പള്ളി വികാരി കൂരോപ്പട പുളിമൂട് ഇലപ്പനാൽ ഫാ. ജേക്കബ് നൈനാന്റെ വീട്ടിലാണു മോഷണം നടന്നത്.
അൻപതിലേറെ പവൻ സ്വർണം, 90,000 രൂപ എന്നിവ നഷ്ടപ്പെട്ടു. ഫാ. ജേക്കബും ഭാര്യ സാലി സി.കുരുവിളയും പള്ളിയിൽ പോയ സമയത്താണ് മോഷണം നടന്നത്.
വാതിലിലും വീടിനുള്ളിലും മുളകുപൊടി വിതറിയ നിലയിലായിരുന്നു. സാധനങ്ങൾ എല്ലാം വാരിവലിച്ചിട്ടിരുന്നു. കട്ടിലിന്റെ അടിയിൽ സൂക്ഷിച്ചിരുന്ന താക്കോൽ എടുത്തു അലമാര തുറന്നാണു സ്വർണവും പണവും എടുത്തത്.








