Hot Posts

6/recent/ticker-posts

മൃ​ഗശാലയിലെ ഏറ്റവും പ്രായം ചെന്ന പെൺപെൻ​ഗ്വിന് ദാരുണാന്ത്യം


എഡിൻബർ​ഗ് മൃ​ഗശാലയിലെ ഏറ്റവും പ്രായം ചെന്ന പെൻ​ഗ്വിന് ദാരുണാന്ത്യം. കുറുക്കന്റെ ആക്രമണത്തിലാണ് പെൻ​ഗ്വിന് ജീവൻ നഷ്ടപ്പെട്ടത്. വോലോവിറ്റ്‌സ് എന്നാണ് 35 വയസ്സുള്ള പെൻഗ്വിന്റെ പേര്. ബുധനാഴ്ച രാത്രിയാണ് സംഭവം .  പാർപ്പിച്ചിരിക്കുന്ന മതിൽ തകർത്തെത്തിയ കുറുക്കൻ അതിനെ കൊല്ലുകയായിരുന്നു. സന്ദർശകർക്കിടയിൽ വളരെ പ്രശസ്‌തയായിരുന്നു വോലോവിറ്റ്സ്. 1987 ലായിരുന്നു അതിന്റെ ജനനം. ആയുർദൈർഘ്യത്തിന്റെ ഇരട്ടി പ്രായമുള്ളതാണ് ഈ പെൻ​ഗ്വിൻ. ആക്രമണത്തിൽ അകത്തുണ്ടായിരുന്ന മറ്റ് പെൻഗ്വിനുകൾക്കൊന്നും പരിക്കേറ്റിട്ടില്ല എന്ന് മൃ​ഗശാല അധികൃതർ വ്യക്തമാക്കി.  


കാലാവസ്ഥാ വ്യതിയാനം, സമുദ്ര ആവാസവ്യവസ്ഥയിലെ മാറ്റങ്ങൾ, അമിത മത്സ്യബന്ധനം എന്നിവ കാരണം വംശനാശഭീഷണി നേരിടുന്ന ജീവിവർഗമാണിത്. മൃ​ഗശാലയിലെ പെൻ​ഗ്വിൻ പരേഡ് സന്ദർശകർക്കിടയിൽ ഏറെ പ്രശസ്തമാണ്.  ഭാവിയിൽ ഇത്തരം അതിക്രമങ്ങൾ ഇല്ലാതിരിക്കാനും മറ്റ് പെൻ​ഗ്വിനുകളെ രക്ഷിക്കാനും വേണ്ടത് ചെയ്യും. എല്ലാ ദിവസവും ജീവനക്കാർ മൃ​ഗശാലയുടെ ചുറ്റുമതിൽ പരിശോധിക്കാറുണ്ട്. എന്നാൽ, വന്യമൃ​ഗങ്ങൾ അതിക്രമിച്ച് കയറുകയാണ് എന്നും മൃ​ഗശാല അധികൃതർ പറഞ്ഞു. 
Reactions