പത്തനംതിട്ട: തെരുവ് നായയുടെ കടിയേറ്റ് മരിച്ച അഭിരാമിയുടെ മൃതദേഹം ഇന്ന് (ബുധൻ) സംസ്കരിക്കും. 12 മണിക്കാണ് സംസ്കാര ചടങ്ങുകള്‍.
റാന്നി പെരുനാട് മന്ദപ്പുഴ ചേര്‍ത്തലപ്പടി ഷീനാഭവനില്‍ ഹരീഷിന്റെ മകളാണ് അഭിരാമി. പാല്‍ വാങ്ങാന്‍ പോകുന്നതിനിടെയായിരുന്നു നായയുടെ ആക്രമണം ഉണ്ടായത്. അഭിരാമിക്ക് കൈയിലും കാലിലും കണ്ണിന് താഴെയുമായി ഏഴിടത്ത് കടിയേറ്റിരുന്നു.
പത്തനംതിട്ട ജനറല്‍ ആശുപത്രിയിലാണ് ആദ്യം ചികിത്സ തേടിയത്. നില ഗുരുതരമായതിനെ തുടര്‍ന്ന് പിന്നീട് കോട്ടയം മെഡിക്കല്‍ കോളജിലേക്ക് മാറ്റുകയായിരുന്നു. കുട്ടിയുടെ മരണം ചികിത്സാ പിഴവ് മൂലമാണെന്ന് കുടുംബം കൂടി ആരോപിച്ചതോടെ പ്രതിഷേധം ശക്തമാവുകയാണ്.