Hot Posts

6/recent/ticker-posts

ബസ്സിനടിയില്‍പ്പെട്ട് യുവാവ് മരിച്ചു


പാലാ: ബൈക്കിൽ സഞ്ചരിക്കവെ ബസ്സിനടയിലേക്ക് തെറിച്ചുവീണ വിദ്യാർത്ഥിക്കു ദാരുണാന്ത്യം. കണ്ണൂർ കണിച്ചാർ തെക്കേക്കുറ്റ് ജോബിയുടെ മകൻ ജോയൽ (18) ആണ് മരിച്ചത്. ഇന്ന് (13/09/2022) രാവിലെ 10:30 തോടെ പൂഞ്ഞാർ ഹൈവേയിൽ ചെത്തിമറ്റം ഭാഗത്തായിരുന്നു അപകടം.


എലി കടിച്ചതിനെത്തുടർന്ന് കുത്തിവയ്പ് എടുത്ത ശേഷം പാലായിൽ നിന്നും  സുഹൃത്ത് ടിജോ ജോണിക്കൊപ്പം ബൈക്കിൽ പഠന സ്ഥലമായ ഭരണങ്ങാനത്തേയ്ക്കു പോകുകയായിരുന്നു ജോയൽ. 


ചെത്തിമറ്റം ഭാഗത്ത് എത്തിയപ്പോൾ മുന്നിലുണ്ടായിരുന്ന വാഹനം പൊടുന്നനെ നിർത്തിയപ്പോൾ വാഹനത്തിൽ ഇടിക്കാതിരിക്കാൻ ബൈക്ക് ബ്രേക്ക് ചെയ്തപ്പോൾ പിന്നിലിരുന്ന ജോയൽ എതിർദിശയിൽ പോയ ബസ്സിനിടയിലേയ്ക്ക് തെറിച്ചു വീഴുകയായിരുന്നു. ജോയലിൻ്റെ തലയിലൂടെ ബസിൻ്റെ പിൻചക്രം കയറിയിറങ്ങിയതിനെത്തുടർന്നു തത്ക്ഷണം മരണമടഞ്ഞു. ബൈക്കോടിച്ച ടിജോ ജോണി നിസ്സാര പരുക്കുകളോടെ രക്ഷപെട്ടു. 


പാലാ പോലീസും പാലാ ഫയർ ആൻ്റ് റെസ്ക്യൂ ടീമും ചേർന്നു മേൽ നടപടികൾ സ്വീകരിച്ചു. ജർമ്മൻ ഭാഷ പഠിക്കുന്നതിനു വേണ്ടിയാണ് നാലുമാസം മുമ്പ് ജോയൽ ഭരണങ്ങാനത്ത് എത്തിയത്.

Reactions

MORE STORIES

മീനച്ചിലാറ്റിൽ കാണാതായ അമലിന്റെ മൃതദേഹം കണ്ടെത്തി
പോളിയോ ബാധിച്ച്‌ അരയ്ക്ക് താഴേയ്ക്ക് തളർന്ന 40 വയസുകാരൻ വേമ്പനാട്ടുകായൽ നീന്തി കീഴടക്കി
മീനച്ചിലാറ്റില്‍ രണ്ട് കുട്ടികളെ കാണാതായതായി വിവരം
മീനച്ചിലാറ്റില്‍ കാണാതായ ഒരാളുടെ മൃതദേഹം കണ്ടെത്തി
മനക്കുന്ന് വടയാർ ക്ഷേത്രത്തിലെ ഈ വർഷത്തെ തിരുഉത്സവം മെയ് 7 മുതൽ 11 വരെ
എസ്എസ്എൽസി പരീക്ഷാഫലം നാളെ
കേരളത്തിൽ വീണ്ടും നിപ്പ! നാൽപ്പത്തിരണ്ടുകാരി ആശുപത്രിയിൽ
അതിശക്തമായ മഴ മുന്നറിയിപ്പ്; മഴക്കാലത്തെ നേരിടാൻ വിപുലമായ ഒരുക്കങ്ങൾ
വെള്ളികുളം സെൻ്റ് ആൻ്റണീസ് സ്കൂളിൽ സമ്മർ കോച്ചിംഗ് ക്യാമ്പ് ആരംഭിച്ചു
അരുവിത്തുറ സെന്റ് ജോർജ് സ്കൂളിൽ സമ്മർ കോച്ചിംഗ് ക്യാമ്പ് ആരംഭിച്ചു