Hot Posts

6/recent/ticker-posts

റെസിഡൻ്റ്സ് അസോസിയേഷനുകൾ ഐക്യം വളർത്തും: മാണി സി കാപ്പൻ


പാലാ: റെസിഡൻ്റ്സ് അസോസിയേഷനുകൾ ജനങ്ങൾ തമ്മിലുള്ള ഐക്യവും ബന്ധവും വളർത്തുമെന്ന് മാണി സി കാപ്പൻ എം എൽ എ പറഞ്ഞു. മൊണാസ്റ്ററി റോഡ് റെസിഡൻ്റ്സ് അസോസിയേഷൻ്റെ രജതജൂബിലി ആഘോഷം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. 


മുൻ കാലങ്ങളിൽ അയൽക്കാർ തമ്മിൽ ദൃഢമായ ബന്ധം കാത്തു സൂക്ഷിക്കുന്നുണ്ടായിരുന്നു. ഇന്നത് കുറഞ്ഞു വരികയാണെന്ന് എംഎൽഎ ചൂണ്ടിക്കാട്ടി. ഈ കുറവ് പരിഹരിക്കാൻ റെസിഡൻ്റ്സ് അസോസിയേഷനുകളുടെ കൂട്ടായ്മയ്ക്കു സാധിക്കുമെന്നും കാപ്പൻ പറഞ്ഞു.


പ്രസിഡൻ്റ് ജോബ് അഞ്ചേരിൽ അധ്യക്ഷത വഹിച്ചു. മുനിസിപ്പൽ ചെയർമാൻ ആൻ്റോ ജോസ് പടിഞ്ഞാറെക്കര, ബൈജു കൊല്ലംപറമ്പിൽ, ഫിലിപ്പ് വാതക്കാട്ടിൽ, ജോസ് പാലിയക്കുന്നേൽ, ബിനു ഫിലിപ്പ് തുടങ്ങിയവർ പ്രസംഗിച്ചു. 


കോട്ടയം ജില്ലയിലെ ആദ്യ റെസിഡൻ്റ്സ് അസോസിയേഷനാണ് മൊണാസ്റ്ററി റോഡ് റെസിഡൻ്റ്സ് അസോസിയേഷൻ. രജത ജൂബിലിയോടനുബന്ധിച്ചു വിവിധ മത്സരങ്ങൾ, ബോധവൽക്കരണ ക്ലാസുകൾ, കലാസന്ധ്യ, സ്നേഹവിരുന്ന് എന്നിവയും സംഘടിപ്പിച്ചു.

Reactions

MORE STORIES

മീനച്ചിലാറ്റിൽ കാണാതായ അമലിന്റെ മൃതദേഹം കണ്ടെത്തി
പോളിയോ ബാധിച്ച്‌ അരയ്ക്ക് താഴേയ്ക്ക് തളർന്ന 40 വയസുകാരൻ വേമ്പനാട്ടുകായൽ നീന്തി കീഴടക്കി
മീനച്ചിലാറ്റില്‍ രണ്ട് കുട്ടികളെ കാണാതായതായി വിവരം
മനക്കുന്ന് വടയാർ ക്ഷേത്രത്തിലെ ഈ വർഷത്തെ തിരുഉത്സവം മെയ് 7 മുതൽ 11 വരെ
മീനച്ചിലാറ്റില്‍ കാണാതായ ഒരാളുടെ മൃതദേഹം കണ്ടെത്തി
എസ്എസ്എൽസി പരീക്ഷാഫലം നാളെ
കേരളത്തിൽ വീണ്ടും നിപ്പ! നാൽപ്പത്തിരണ്ടുകാരി ആശുപത്രിയിൽ
അതിശക്തമായ മഴ മുന്നറിയിപ്പ്; മഴക്കാലത്തെ നേരിടാൻ വിപുലമായ ഒരുക്കങ്ങൾ
വെള്ളികുളം സെൻ്റ് ആൻ്റണീസ് സ്കൂളിൽ സമ്മർ കോച്ചിംഗ് ക്യാമ്പ് ആരംഭിച്ചു
അരുവിത്തുറ സെന്റ് ജോർജ് സ്കൂളിൽ സമ്മർ കോച്ചിംഗ് ക്യാമ്പ് ആരംഭിച്ചു