Hot Posts

6/recent/ticker-posts

ഹിറ്റായി കെഎസ്‌ആര്‍ടിസിയുടെ സ്ലീപ്പര്‍ ബസ്സുകള്‍


രാത്രിയില്‍ സഞ്ചാരികള്‍ക്ക്‌ വിശ്രമിക്കാനായി  കെഎസ്‌ആര്‍ടിസി ഒരുക്കിയ സ്ലീപ്പർ ബസുകൾ ജനപ്രിയമാകുന്നു. ഒരുമാസം മുൻപാണ് വയനാട് ജില്ലയിൽ ബസ്സുകള്‍ ആരംഭിച്ചത്. ബത്തേരി ഡിപ്പോയിലാണ്‌ പ്രവര്‍ത്തനം.


ബഡ്‌ജറ്റ്‌ ടൂറിസം സെല്‍ പദ്ധതിയില്‍ നാല്‌ ബസ്സുകളാണുള്ളത്‌. ആദ്യം മൂന്നെണ്ണമായിരുന്നു. ആവശ്യക്കാര്‍ ഏറിയതോടെ ഒന്നുകൂടി തയ്യാറാക്കി. എസി മുറികളാണ്‌ ബസ്സിനുള്ളില്‍ സജ്ജീകരിച്ചിട്ടുള്ളത്‌. ബെഡ്ഡുകള്‍, ബര്‍ത്തുകള്‍, ഇരിപ്പിടം തുടങ്ങിയ സൗകര്യങ്ങളുണ്ട്‌.


ഒറ്റയ്‌ക്കും കുടുംബമായും താമസിക്കാം. ഡോര്‍മെറ്ററികളാണ്‌ കുടുംബങ്ങള്‍ക്ക് നല്‍കുക. വിദേശികളടക്കം സ്ലീപ്പര്‍ ബസ്‌ തേടി എത്തുന്നുണ്ട്‌. താമസിക്കാന്‍ പണച്ചെലവ് കുറവാണെന്നതാണ്‌ സഞ്ചാരികളെ ആകര്‍ഷിക്കുന്നത്‌. 


ഹോട്ടലുകളിലും റിസോര്‍ട്ടുകളിലും താമസം ചെലവേറിയതിനാല്‍ വിഷമിക്കുന്നവര്‍ക്കുള്ള ബദലാണ്‌ ഈ വിശ്രമകേന്ദ്രം.

Reactions

MORE STORIES

മീനച്ചിലാറ്റിൽ കാണാതായ അമലിന്റെ മൃതദേഹം കണ്ടെത്തി
പോളിയോ ബാധിച്ച്‌ അരയ്ക്ക് താഴേയ്ക്ക് തളർന്ന 40 വയസുകാരൻ വേമ്പനാട്ടുകായൽ നീന്തി കീഴടക്കി
മീനച്ചിലാറ്റില്‍ രണ്ട് കുട്ടികളെ കാണാതായതായി വിവരം
മനക്കുന്ന് വടയാർ ക്ഷേത്രത്തിലെ ഈ വർഷത്തെ തിരുഉത്സവം മെയ് 7 മുതൽ 11 വരെ
മീനച്ചിലാറ്റില്‍ കാണാതായ ഒരാളുടെ മൃതദേഹം കണ്ടെത്തി
എസ്എസ്എൽസി പരീക്ഷാഫലം നാളെ
കേരളത്തിൽ വീണ്ടും നിപ്പ! നാൽപ്പത്തിരണ്ടുകാരി ആശുപത്രിയിൽ
അതിശക്തമായ മഴ മുന്നറിയിപ്പ്; മഴക്കാലത്തെ നേരിടാൻ വിപുലമായ ഒരുക്കങ്ങൾ
വെള്ളികുളം സെൻ്റ് ആൻ്റണീസ് സ്കൂളിൽ സമ്മർ കോച്ചിംഗ് ക്യാമ്പ് ആരംഭിച്ചു
അരുവിത്തുറ സെന്റ് ജോർജ് സ്കൂളിൽ സമ്മർ കോച്ചിംഗ് ക്യാമ്പ് ആരംഭിച്ചു